
ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന് മുകളിൽ അജ്ഞാത ഡ്രോൺ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് മുകളിലായി ഒരു അജ്ഞാത ഡ്രോൺ പ്രത്യക്ഷപ്പെട്ടു. രാത്രി പത്തരയോടെയാണ് ഡ്രോൺ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ക്ഷേത്രത്തിൻറെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപും നഗരത്തിലെ തന്ത്രപ്രധാന ഭാഗങ്ങളിൽ ഡ്രോൺ പറന്നത് ആശങ്ക പരത്തിയിരുന്നു.
തുടർന്ന് നിരവധി ഡ്രോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Third Eye News Live
0
Tags :