play-sharp-fill
ആൺകുട്ടികൾക്കു പോലും കേരളത്തിൽ രക്ഷയില്ല: ശാരീരിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പീഡിപ്പിച്ചത് അമ്മ മരുന്നു വാങ്ങാൻ പോയ തക്കത്തിന്; പീഡനത്തിന് ഇരയാക്കിയത് അനാഥാലയത്തിലെ പാചകക്കാരൻ

ആൺകുട്ടികൾക്കു പോലും കേരളത്തിൽ രക്ഷയില്ല: ശാരീരിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പീഡിപ്പിച്ചത് അമ്മ മരുന്നു വാങ്ങാൻ പോയ തക്കത്തിന്; പീഡനത്തിന് ഇരയാക്കിയത് അനാഥാലയത്തിലെ പാചകക്കാരൻ

ക്രൈം ഡെസ്‌ക്

മലപ്പുറം: ഏതു പ്രായത്തിലുള്ള പെൺകുട്ടികൾക്കു നേരെയും കേരളത്തിൽ പീഡന പർവങ്ങൾ അരങ്ങേറുന്ന കാലമാണ്. പ്രായവും ശാരീരിക വളർച്ചകളും ഒന്നും പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനു വിഷയമാകുന്നില്ല.


ഇതിനിടെയാണ് ഇപ്പോൾ ആൺകുട്ടികളും സുരക്ഷിതരല്ലെന്ന വാർത്ത പുറത്ത് വരുന്നത്. ലൈംഗികമായി ആക്രമിക്കപ്പെടാൻ പെണ്ണായി തന്നെ ജനിക്കണമെന്നില്ലെന്ന അതിദാരുണമായ കഥകളാണ് ഇപ്പോൽ മലപ്പുറം അടക്കമുള്ള ജില്ലകളിൽ അടുത്തിടെ നടന്ന സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെ പെൺകുട്ടികളുടെ മാത്രമല്ല, ആൺ കുട്ടികളുടെ ജീവിതവും കേരളത്തിൽ അത്ര സുരക്ഷിതമല്ലെന്നാണ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്താണ് ശാരീരിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ മരുന്നു വാങ്ങാൻ പുറത്തു പോയപ്പോഴാണ് വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. അനാഥാലയത്തിൽ പാചകക്കാരനായ കർണ്ണാടക സ്വദേശിയാണ്. കർണ്ണാടക സുള്ള്യ സ്വദേശി നെല്ലിക്കട്ട ഇബ്രാഹി (32) മിനെയാണ് മഞ്ചേരി സിഐ അലവിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത.

മലപ്പുറം പാപ്പിനിപ്പാറ ആലുംകുന്നിലെ വാടക ക്വാർട്ടേഴ്സിൽവച്ചാണു 15 കാരനും ശാരീരിക വെല്ലുവിളി നേരിടുകയും ചെയ്യുന്ന പയ്യനെ പ്രതി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചത്.

കുടുംബ സമേതം കഴിഞ്ഞ നാലു വർഷമായി ഇവിടെ താമസിച്ചു വരുന്ന പ്രതി ചട്ടിപ്പറമ്പിലെ അനാഥാലയത്തിൽ പാചക കാരനായി ജോലി ചെയ്തു വരികയാണ്. സംഭവ ദിവസം 15വയസ്സുകാരന്റെ മാതാവ് മരുന്നു വാങ്ങാനായി പുറത്തു പോയതായിരുന്നു. ഈ സമയം ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അടുത്തിടെ നിരവധി പ്രകൃതിവിരുദ്ധ പീഡനക്കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. 14കാരനായ മദ്രസാ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയകേസിൽ മാസംമുമ്പ് മലപ്പുറത്ത് അറസ്റ്റിലായത് സ്വന്തം മദ്രസിയിലെ അദ്ധ്യാപകനായ ഉസ്താദ് തന്നെയായിരുന്നു. കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതോടെ ഉസതാദ് സ്ഥലംവിടുകയായിരുന്നു.

തുടർന്നു ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം കോടതി തള്ളി. 2018 മെയ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായ പീഡിപ്പിച്ച ഉസതാദ് ഇതുപുറത്തുപറയരുതെന്ന് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വീട്ടുകാരോട് വിദ്യാർത്ഥി വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. ശേഷം ചൈൽഡ്ലൈൻ വിദ്യാർത്ഥിയുടെ മൊഴിയെടുക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബന്ധുക്കളോടൊപ്പമെത്തി വിദ്യാർത്ഥി പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ മദ്രസാ അദ്ധ്യാപകനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

മദ്രസ അദ്ധ്യാപകനായ നിലമ്പൂർ ചന്തക്കുന്ന് തോട്ടോപ്പുറം ഷിറാജ് (33) ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്.അതേ സമയം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് അഭിഭാഷകനെതിരെയും പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു.. പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത് ലോഡ്ജിൽ കൊണ്ടുപോയെന്നാണ് പരാതി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായരുന്നു.. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അഭിഭാഷകനാണ് കോടതി മുൻകൂർ ജാമ്യം നൽകിയത് കഴിഞ്ഞ ദിവസമാണ്.

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര കുണ്ടൂർ പുത്തൻപീടിയേക്കൽ മുനീർ (42)നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷമാണ് കേസിന്നാസ്പദമായ സംഭവം. മഞ്ചേരിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ചൈൽഡ് ലൈൻ പ്രവർത്തകർ വഴിയാണ് മഞ്ചേരി പൊലീസിന് പരാതി ലഭിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. ഈയിടെ നാട്ടിൽ തിരിച്ചെത്തിയ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ ശേഷം കീഴ്‌ക്കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.