video
play-sharp-fill
ഉപതിരഞ്ഞെടുപ്പു കാലത്ത് വീണ്ടും ഗോളടിച്ച് വിജിലൻസ്: കോൺഗ്രസിന്റെ എം.പി അടക്കം 13 പേർക്കെതിരെ അഴിമതിക്കേസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തത് 77 കോടിയുടെ അഴിമതിക്കേസ്

ഉപതിരഞ്ഞെടുപ്പു കാലത്ത് വീണ്ടും ഗോളടിച്ച് വിജിലൻസ്: കോൺഗ്രസിന്റെ എം.പി അടക്കം 13 പേർക്കെതിരെ അഴിമതിക്കേസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തത് 77 കോടിയുടെ അഴിമതിക്കേസ്

ക്രൈം ഡെസ്‌ക്

കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിരോധത്തിലായ കോൺഗ്രസിന്റെ പ്രതിരോധം കൂടുതൽ ദുർബലമാക്കി വിജിലൻസിന്റെ ഒന്നാന്തരം ഗോൾ.

കോൺഗ്രസിന്റെ എം.പി അടക്കം 13 പേരെ കുടുക്കിയുളള ഒന്നാന്തരം റിപ്പോർട്ടാണ് ഇപ്പോൾ വിജിലൻസ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ 77 കോടിയുടെ അഴിമതിക്കേസ് സർക്കാരിനും, ഇടതു മുന്നണിയ്ക്കും ഉപതിരഞ്ഞെടുപ്പിൽ തുറുപ്പു ചീട്ടായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 77 കോടി രൂപയുടെ അഴിമതിയിൽ കോഴിക്കോട് എം.പി എം.കെ രാഘവൻ ഉൾപ്പെടെ 13 പേർക്കെതിരെയാണ് ഇപ്പോൾ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2002 മുതൽ 2014 വരെ എം.കെ രാഘവൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനായിരുന്ന കാലത്താണ് അഴിമതി നടന്നത്. സഹകരണ വിജിലൻസ് ഡി.വൈ.എസ്.പി മാത്യു രാജ് കള്ളിക്കാടനാണ് അന്വേഷണം നടത്തിയത്.

ഈ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി വി. മധുസൂദനൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സൊസൈറ്റിക്ക് സർക്കാരിൽ നിന്ന് ലഭിച്ച ഗ്രാൻഡ്, വായ്പ എന്നിവ തിരിമറി നടത്തി അഴിമതി നടത്തിയതാണ് കേസ്. ധനാപരഹരണം, വ്യാജരേഖയുണ്ടാക്കൽ, ഗൂഢാലോചന, അധികാര ദുർവിനിയോഗം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്്റ്റർ ചെയ്തിരിക്കുന്നത്.

ജനറൽ മാനേജർ പി.വി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി എം.ഡി ബൈജു രാധാകൃഷ്ണൻ, എം.കെ രാഘവൻ മൂന്നാം പ്രതിയാണ്. പത്ത് ഡയറക്ടർ ബോർഡ് അംഗങ്ങളാണ് മറ്റ് പ്രതികൾ.

പാലാ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിൽ എൽഡിഎഫ് പ്രചാരണ രംഗത്ത് ആയുധമാക്കിയത് യുഡിഎഫിന്റെ അഴിമതികളായിരുന്നു. പാലാരിവട്ടം പാലം അടക്കമുള്ള അഴിമതിക്കേസുകളാണ് പാലാ പോലെ ഉറച്ച യുഡിഎഫ കോട്ടയിൽ വിജയം സമ്മാനിച്ചതെന്നാണ് എൽഡിഎഫും സർക്കാരും വിശ്വസിക്കുന്നത്.

ഈ സാഹചര്യത്തിൽ വിജിലൻസിനെ തന്നെ ഇറക്കി അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും കടന്നു കൂടാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.