video
play-sharp-fill

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പംപോയ 41 കാരി പോലീസ് പിടിയിൽ

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പംപോയ 41 കാരി പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

വടകര: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ചു പോയ യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു.മീത്തലെ മുക്കാളി പിലാക്കണ്ടി ഷീബ (44), കാമുകൻ തലശ്ശേരി പുന്നോൽ സ്വദേശി സുജിത്ത് (48) എന്നിവരെയാണ് ബന്ധുക്കളുടെ പരാതി പ്രകാരം ചോമ്പാല പൊലീസ് ഇൻസ്‌പെക്ടർ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്. ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

മാഹി മൂലക്കടവിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ഷീബയും സ്വകാര്യ ബസ് ഡ്രൈവറായ സുജിത്തും കഴിഞ്ഞ 8 ന് ആണ് വിവാഹിതരായത്. ഷീബയുടെ വീട്ടിലെ കട്ടിൽ, കിടക്ക, വാഷിങ് മെഷീൻ, ഫ്രിജ്, മേശ, അലമാര എന്നിവയടക്കം എടുത്തു കൊണ്ടു പോയിരുന്നു. ഷീബയുടെ വീട്ടുകാർ പരാതിപ്പെട്ടതോടെ ചോമ്പാല പൊലീസ് കേസെടുത്തു. പൊലീസ് നിർദേശ പ്രകാരം സ്റ്റേഷനിലെത്തിയ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group