video
play-sharp-fill

തൃശ്ശൂരിൽ 121 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തു ; പതിനേഴുപേർ അറസ്റ്റിൽ

തൃശ്ശൂരിൽ 121 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തു ; പതിനേഴുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

തൃശ്ശൂർ: തൃശ്ശൂരിൽ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡിൽ 121 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. കണക്കിൽപ്പെടാത്ത സ്വർണമാണ് പിടികൂടിയത്. തൃശ്ശൂരിലെ 21 സ്ഥലങ്ങളിൽ നിന്നാണ് സ്വർണവും പണവും പിടിച്ചെടുത്തത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. മുപ്പത് കോടി രൂപയാണ് പിടിച്ചെടുത്ത സ്വർണാഭരണങ്ങളുടെ മതിപ്പുവില. റെയ്ഡിൽ രണ്ട് കോടി രൂപയുടെ ഇന്ത്യൻ കറൻസിയും രണ്ടായിരം യു..എസ് ഡോളറും പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് കണക്ക് കാണിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group