കൊടുംക്രൂരൻ, മനസാക്ഷി ലവലേശമില്ലാത്തവൻ: ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ ജയിലിലായ ബാബു നിരന്തര കൊലയാളി; വില്ലേജ് ഓഫിസറെ കൊലപ്പെടുത്തിയത് ബാബുവിന്റെ ഭാര്യയെ സഹായിച്ചതിന്
ക്രൈം ഡെസ്‌ക്
കോട്ടയം: പാമ്പാടിയിൽ ഓണാഘോഷപരിപാടികൾക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബാബു സ്ഥിരം ക്രിമിനൽ.
ഒരു ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ബാബു ഇപ്പോൾ അടുത്ത കേസിലും ജീവപര്യന്തക്കേസിൽ കുടുങ്ങി ജയിലിലാകുന്നത്.
പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗം തൊണ്ണനാംകുന്നേൽ ബാബു (49)വാണ് തുടർച്ചയായ രണ്ടാം കൊലക്കേസിലും ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നത്.
2011 ൽ ഓണാഘോഷ പരിപാടികൾക്കിടെ പാമ്പാടി സ്വദേശിയായ വിജീഷിനെയും, 2012 ൽ വില്ലേജ് ഓഫിസറായ ഗീവർഗീസിനെയുമാണ് ബാബു കുത്തിക്കൊന്നത്.
2011 സെപറ്റംബർ 18 ന് പാമ്പാടി വെള്ളൂർ കുന്നേൽപ്പീടികയിലെ റോയൽ കിംങ്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾക്കിടെ മീനടം സ്വദേശിയായ വിജീഷിനെയാണ് ബാബു കുത്തിക്കൊലപ്പെടുത്തിയത്.
വിജീഷിനെ കുത്തുന്നത് തടയാൻ എത്തിയ മൂന്നു പേർക്കും അന്ന് കുത്തേറ്റിരുന്നു.
വിജീഷിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവായ വില്ലേജ് ഓഫിസറെയും ബാബു കുത്തിക്കൊല്ലുകയായിരുന്നു.
വിജീഷിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവായ വില്ലേജ് ഓഫിസറെയും ബാബു കുത്തിക്കൊല്ലുകയായിരുന്നു.
മീനടം വില്ലേജ് ഓഫിസറായ ഗീവർഗീസിനെയാണ് 2012 ൽ ബാബു കുത്തിക്കൊന്നത്. ബാബു ജയിലിലായിരിക്കെ ഗീവർഗീലും കുടുംബവും ബാബുവിന്റെ ഭാര്യയെയും കുടുംബത്തെയും സഹായിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് ഗീവർഗീസിനെ ബാബു കുത്തിക്കൊന്നത്.
ജാമ്യത്തിലിറങ്ങിയ ശേഷം ഷാപ്പില്ലെത്തി നന്നായി മദ്യപിച്ച ബാബു, കത്തിയുമായി ഗീവർഗീസിന്റെ വീട്ടിലെത്തി. തുടർന്ന് വാതിൽ തുറന്നെത്തിയ ഗീവർഗീസിനെ ആദ്യം വെട്ടി. വെട്ടേറ്റ് കൈ അറ്റ് തൂങ്ങിയതോടെ, ഗീവർഗീസിനെ കുത്തി വീഴ്ത്തി.
പിന്നീട്, ആയുധം സമീപത്തെ കൈതക്കാട്ടിൽ ഉപേക്ഷിച്ച ശേഷം രക്ഷെപെടുകയായിരുന്നു.
രണ്ടു കേസിലും പാമ്പാടി സിഐ ആയിരുന്ന, ഇപ്പോൾ വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐ സാജു വർഗീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. അഡ്വ.ഗിരിജ ബിജുവായിരുന്നു കേസിൽ പ്രോസിക്യൂട്ടറായത്.
രണ്ടു കേസിലും പാമ്പാടി സിഐ ആയിരുന്ന, ഇപ്പോൾ വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐ സാജു വർഗീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. അഡ്വ.ഗിരിജ ബിജുവായിരുന്നു കേസിൽ പ്രോസിക്യൂട്ടറായത്.
Third Eye News Live
0