ഒരു ദിവസവും ഒരു ഇന്നിംങ്‌സും ബാക്കി: പൂനെ ടെസ്റ്റിൽ ഇന്ത്യൻ വിജയക്കൊടി;  ഇന്ത്യൻ വിജയം ഇന്നിംങ്‌സിനും 137 റണ്ണിനും

ഒരു ദിവസവും ഒരു ഇന്നിംങ്‌സും ബാക്കി: പൂനെ ടെസ്റ്റിൽ ഇന്ത്യൻ വിജയക്കൊടി; ഇന്ത്യൻ വിജയം ഇന്നിംങ്‌സിനും 137 റണ്ണിനും

Spread the love
സ്‌പോട്‌സ് ഡെസ്‌ക്
പൂനൈ: ഇന്ത്യൻ വിജയം പരമാവധി വൈകിപ്പിക്കാൻ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്‌സ് ഹീറോമാരായ കേശവ് മഹാരാജും, ഫിലാണ്ടറും ഒന്ന് പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബോളർമാർ പക്ഷേ ഇത്തവണ കാര്യങ്ങൾ വച്ചു താമസിപ്പിച്ചില്ല.
ആദ്യ ഇന്നിംങ്‌സിൽ നൂറ് റണ്ണിനു മുകളിലുള്ള വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ദക്ഷിണാഫ്രിക്കൻ വാലറ്റത്തെ തകർത്തെറിഞ്ഞ് അശ്വിൻ ഇന്ത്യൻ വിജയത്തെ ഉയർത്തി നിർത്തി. 72 പന്തിൽ 37 റണ്ണെടുത്ത ഫിലാണ്ടറും, 65 പന്തിൽ 22 റണ്ണെടുത്ത മഹാരാജും തോൽവിയിലും തല ഉയർത്തി നിന്നു.
അവസാന ദിനം രാവിലെ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുമോ എന്നതായിരുന്നു അവസാന ദിവസത്തിലെ ആശങ്കകൾ. സംശയത്തിന് വിരാമമിട്ട് ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ബാറ്റിംങിന് അയക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.
നേരിട്ട രണ്ടാം പന്തിൽ തന്നെ ഇഷാന്ത് ശർമ്മയുടെ ഏറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ഡൻ മക്രാം പുറത്ത്. സ്‌കോർ ബോർഡിൽ റണ്ണൊന്നും ഉണ്ടായിരുന്നില്ല അപ്പോൾ. 21 ൽ എത്തി നിൽക്കെ 18 പന്തിൽ എട്ടു റണ്ണെടുത്ത ഡിബ്രൂയിന്റെ പ്രതിരോധം ഉമേഷ് യാദവ് പൊളിച്ചു. വിക്കറ്റ് കീപ്പർ സാഹയ്ക്കായിരുന്നു ക്യാച്ച്.
എലാഗാറും, ഡുപ്ലിസും ചേർന്ന് മൂന്നാം വിക്കറ്റിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമമുണ്ടായി. 21 ൽ ഒത്തു ചേർന്ന ഇരുവരും സ്‌കോർ 70 വരെ എത്തിച്ചു. ഇതിനിടെ 54 പന്തിൽ അഞ്ചു റൺസ് മാത്രം എടുത്ത് അമിത പ്രതിരോധക്കളി കളിച്ച ഡുപ്ലിസിന്റെ കഥ അശ്വിൻ പൊളിച്ചു.
കഥ കഴിക്കാൻ കൂട്ടു നിന്നത് ഇന്ത്യയുടെ വിക്കറ്റിനു പിന്നിലെ കാവൽക്കാരൻ സാഹയായിരുന്നു. രണ്ട് ഓവർ കൂടി മാത്രമായിരുന്നു ഓപ്പണർ എൽഗാറിന്റെ ആയുസ്. 72 പന്തിൽ 48 റണ്ണെടുത്ത എൽഗാർ അശ്വിനു മുന്നിൽ വീണു. ഉമേഷ് യാദവിനായിരുന്നു ്ക്യാച്ചെടുക്കാൻ നിയോഗം.
പിന്നീട് എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു.
സ്‌കോർ 79 ൽ നിൽക്കെ ഡിക്കോക്ക് ഒൻപത് പന്തിൽ അഞ്ചു റണ്ണുമായി ജഡേയ്ക്കു മുന്നിൽ കുറ്റി പറിച്ച് കീഴടങ്ങി. പിന്നീട്, ബാവുമയും, മുത്തു സ്വാമിയും ചേർന്ന് പ്രതിരോധിച്ചു നിന്നു.
സ്‌കോൽ 125 ൽ നിൽക്കെ ആറാമനായി ബാഹുമ ജഡേയയുടെ ബോളിംങിൽ രഹാനെയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 63 പന്തിൽ 38 റണ്ണായിരുന്നു ബാഹുമയുടെ അക്കൗണ്ടിൽ ഈ സമയം ഉണ്ടായിരുന്നത്. നാ
റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും 44 പന്തിൽ ഒൻപത് റണ്ണെടുത്ത മുത്തുസ്വാമിയും മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തിൽ രോഹിത്തിന് ക്യാച്ച് നൽകിയാരിന്നു മുത്തു സ്വാമിയുടെ മടക്കം.
പിന്നീട്, കഴിഞ്ഞ ഇന്നിംങ്‌സിലെ ഹീറോകളായ മഹാരാജും, ഫിലാണ്ടറും ഒത്തു ചേർന്നു. 185 വരെ ദക്ഷിണാഫ്രിക്കൻ വള്ളം ഇരുവരും തുഴഞ്ഞ് എത്തിച്ചു. എന്നാൽ, അറുപത്തിയാറാം ഓവറിന്റെ ആദ്യ പന്തിൽ ഫിലാണ്ടറെ സാഹയുടെ കയ്യിൽ എത്തിച്ച് യാദവ് നിർണ്ണായക നീക്കം നടത്തി.
72 പന്തിൽ 37 റണ്ണുമായി ഫിലാണ്ടർ പൊളിഞ്ഞു. പിന്നീട് നാലു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കൻ അക്കൗണ്ടിലേയ്ക്ക് കൂട്ടിച്ചേർക്കാനായത്. 189 ൽ അ്ഞ്ചു പന്തിൽ നാല് റണ്ണെടുത്ത റബാൻഡയെ യാദവ് രോഹിത് ശർമ്മയുടെ കയ്യിലെത്തിച്ചു.
67 ആം ഓവറിന്റെ രണ്ടാം പന്തിൽ മഹാരാജിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ ദക്ഷിണാഫ്രിക്കൻ ഇന്നിംങ്‌സ് പൂട്ടിക്കെട്ടി. ഒരു പന്ത് പോലും ബാറ്റ് ചെയ്യാൻ ലഭിക്കാതെ നോർട്ടിജ് ഈ സമയം അപ്പുറത്ത് പരാജയം കണ്ടു നിൽക്കുന്നുണ്ടായിരുന്നു.