
പറ്റുമെങ്കിൽ ഇനി കേരളത്തിൽ ആരും മഹീന്ദ്രയുടെ വാഹനങ്ങൾ വാങ്ങരുത്: ഷോറൂമുകൾ ഓരോന്നായി അടച്ചു പൂട്ടി മഹീന്ദ്ര; വണ്ടി പണിയാൻ എത്തിയവർക്ക് കമ്പനി നൽകിയത് എട്ടിന്റെ പണി
സ്വന്തം ലേഖകൻ
കോട്ടയം: പറ്റുമെങ്കിൽ ഇനി ആരും കേരളത്തിലെ മഹീന്ദ്ര വണ്ടികൾ വാങ്ങരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കൊച്ചിയിലെ മഹീന്ദ്ര വാഹന ഉടമകൾ. ഷോറൂമുകളും, സർവീസ് സെന്ററുകളും ഓരോന്നായി അടച്ച് പൂട്ടി വാഹന ഉടമകളെ വട്ടംകറക്കുകയാണ് ഇപ്പോൾ മഹീന്ദ്ര ചെയ്യുന്നത്.
സംസ്ഥാനത്തെമ്പാടുമുള്ള മിക്ക പ്രധാന ഷോറൂമുകളും, സർവീസ് സെന്ററുകളും ഇതിനോടകം തന്നെ മഹീന്ദ്ര അടച്ചു പൂട്ടിക്കഴിഞ്ഞു. ഇതിനിടെ നൂറ് കണക്കിന് ഉപഭോക്താക്കളാണ് മോശം സർവീസ് നൽക്കുന്ന മഹീന്ദ്രയ്‌ക്കെതിരെ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്തെ മഹീന്ദ്രയുടെ അംഗീകൃത സർവീസ് സെന്ററായ ടി.വിഎസിന്റെ രണ്ട് ഷോറൂമുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അടച്ചു പൂട്ടിയത്. ഇതേ തുടർന്ന് കൃത്യമായ സർവീസ് ലഭിക്കാത്ത സ്ഥിതിയാണ്. കൊച്ചി നഗരത്തിൽ അടക്കമുള്ളവർക്ക് സർവീസ് ലഭിക്കുന്നതിനായി കിലോമീറ്റർ അകലെയുള്ള ആലുവയിലോ, ചേരാനെല്ലൂരിലോ വാഹനവുമായി പോകേണ്ട അവസ്ഥയാണ്.
ഇനി ഇതൊന്നുമല്ല കടമ്പകളെല്ലാം കടന്ന് ഈ രണ്ട് ഷോറൂമുകളിൽ എത്തിയാലും മോശമായ സർവസാണ് ഈ രണ്ട് സ്ഥലത്തു നിന്നും ലഭിക്കുന്നതെന്നാണ് പരാതി. ഈ രണ്ട് ഷോറൂമുകലിളും മോശമായ സർവീസ് ലഭിക്കുന്നതായി കാട്ടി നിരവധി പരാതികളാണ് ഇതിനിടെ മഹീന്ദ്ര കമ്പനിയ്ക്ക് തന്നെ വിവിധ ഉപഭോക്താക്കൾ അയച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് മഹീന്ദ്ര ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മഹീന്ദ്ര വാഹനങ്ങൾ വാങ്ങിയവരിൽ പലർക്കും കൃത്യമായി സർവീസ് ലഭിക്കുന്നില്ലെന്നത് തന്നെയാണ് ഏറ്റവും വലിയ പരാതി. ഇതിനിടെയാണ് മഹീന്ദ്രയുടെ ഷോറൂമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നത്.