play-sharp-fill
മഹാരാഷ്ട്രയിൽ കാമുകിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി: കൊലപാതകം അവിഹിത ബന്ധങ്ങളെ കാമുകി ചോദ്യം ചെയ്തതിനെ തുടർന്ന്; ആറു മാസത്തിന് ശേഷം പ്രതി ചങ്ങനാശേരിയിൽ നിന്നും പിടിയിൽ

മഹാരാഷ്ട്രയിൽ കാമുകിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളി: കൊലപാതകം അവിഹിത ബന്ധങ്ങളെ കാമുകി ചോദ്യം ചെയ്തതിനെ തുടർന്ന്; ആറു മാസത്തിന് ശേഷം പ്രതി ചങ്ങനാശേരിയിൽ നിന്നും പിടിയിൽ

ക്രൈം ഡെസ്‌ക്

ചങ്ങനാശേരി: അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത കാമുകിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ വച്ച ശേഷം മഹാരാഷ്ട്രയിൽ നിന്നും നാടു വിട്ട ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി.

വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശി മൻസൂർ റഹ്മാനെയാണ്(44) ചങ്ങനാശേരി പായിപ്പാട് നിന്നും മഹാരാഷ്ട്ര പൊലീസ് കേരള പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കഴിഞ്ഞ മെയ് 29 ന് മഹാരാഷ്ട്ര കല്യാൺ പൈങ്കുനി സ്റ്റേഷനിൽ സാബിറ ഇസ്മയിൽ ഖാൻ (50) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാ രാഷ്ട്രയിലെ പ്രധാൻ ജില്ലയിൽ സോംബിയിൽ റെയിൽവേ ട്രാക്കിന് സമീപം ഒരുസ്ത്രീയുടെ അഴുകിയ ജഡം കണ്ടെത്തിയിരുന്നു .ഇത് പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കഴുത്തിൽ മുറിവുകളുണ്ടെന്നും വയറിൽ കുത്തേറ്റതായും കണ്ടെത്തി. ഇതോടെ കൊലപാതകമെന്ന് മനസ്സിലാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു.

സ്ത്രീയുടെ കാലിൽ ഉള്ള പാദസ്വവരത്തിൽ തമിഴ്‌നാട് തിരുവണ്ണാമല മലർ ജ്വല്ലറി എന്ന് രേഖപ്പെടുത്തിയിരുന്നു .തുടർന്ന് കല്യാൺ ക്രൈംബ്രാഞ്ച് യൂനിറ്റിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ ജൂവലറി ഉള്ള സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ പ്രദേശത്തെ ഒരു സ്ത്രീ മുംബൈയിലാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കി. തുടർന്ന് മുംബൈയിൽ അന്വേഷിച്ചപ്പോഴാണ് മരിച്ച ഇസ്മയിൽ ഖാനെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇസ്മയിൽ ഖാന്റെ മകൻ പൊലീസിൽ പരാതി നൽകിയിരുന്നതായി കണ്ടെത്തിയത്.

തുടർന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന ആളെ കണ്ടെത്താൻ ശ്രമിച്ചതോടെയാണ് ഇയാൾ നാട് വിട്ടതായി മനസിലാക്കിയത്. വെസ്റ്റ് ബംഗാൾ മാൾഡ സ്വദേശിയായ മൻസൂർ റഹ്മാൻ എന്നയാളാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്.

ഇയാൾ സംഭവത്തിന് ശേഷം നാട് വിട്ടതായും പൊലീസിനു സൂചന ലഭിച്ചു. ഇയാളുടെ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചപ്പോൾ കണ്ണൂർ ഭാഗത്ത് ഇത് പ്രവർത്തിക്കുന്നതായി രണ്ടുമാസം മുൻപ് ക്രൈംബ്രാഞ്ച് കണ്ടെത്തി.

മൂന്നാഴ്ച മുമ്പ് ഇതേ ഫോൺ പായിപ്പാട് ചങ്ങനാശേരി ഭാഗത്ത് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ കല്യാൺ ക്രൈംബ്രാഞ്ച് യൂനിറ്റ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പായിപ്പാട് കോളനിയിൽ ഇതര സംസ്ഥാന തൊഴിലാളി എന്ന വ്യാജേന പ്രതി കഴിഞ്ഞിരുന്നതായി മനസ്സിലാക്കിയത്. കഴിഞ്ഞദിവസം കൂനന്താനത്തു നിർമാണജോലികൾ ചെയ്യുന്നതിനിടയിൽ വേഷം മാറിയെത്തിയ പൊലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി.

തുടർന്ന് പ്രതിയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. ഡിവൈഎസ്.പി എസ്.സുരേഷ്‌കുമാർ, ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ്, ജോജു സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.