video
play-sharp-fill
ജ്വല്ലറിയിൽ നിന്ന് 34 പവനുമായി മുങ്ങി ; സെയിൽമാൻ അറസ്റ്റിൽ

ജ്വല്ലറിയിൽ നിന്ന് 34 പവനുമായി മുങ്ങി ; സെയിൽമാൻ അറസ്റ്റിൽ

 

സ്വന്തം ലേഖിക

കൊച്ചി: വിവാഹപാർട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് ജ്വല്ലറിയിൽ നിന്ന് 34 പവൻ സ്വർണ്ണവുമായി മുങ്ങിയ സെയിൽസ്മാനെ പോലീസ് അറസ്റ്റ് ചെയതു. തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജ്വല്ലറിയിലെസെയിൽസ്മാനായ വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പിൽ എം. ബിനീഷാണ് പിടിയിലായത്. ജ്വല്ലറി ഉടമകളുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആറര വർഷമായി ബിനീഷ് ഈ ജ്വല്ലറിയിലെ ജീവനക്കാരനാണ്. വിശ്വസ്തനായത് കൊണ്ടാണ് ബിനീഷിന്റെ പക്കൽ ആഭരണങ്ങൾ കൊടുത്തിവിട്ടതെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ തൃപ്പൂണിത്തുറയിൽ വിറ്റ് ഒമ്പതുലക്ഷം രൂപയ്ക്ക് വിറ്റശേഷം ബിനീഷ് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ വിറ്റ ആഭരണങ്ങൾ പരാതിക്കാർ തിരികെ വാങ്ങി എന്നറിഞ്ഞ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ബിനീഷ് നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group