play-sharp-fill
തുരീയം റിലീസിനു തയ്യാറായി

തുരീയം റിലീസിനു തയ്യാറായി

അജയ് തുണ്ടത്തിൽ

ഭൗതിക ജീവിതത്തിലെ അനുഭവങ്ങൾ ഭൂരിപക്ഷം പേരെയും കൂടുതൽ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളുണ്ടാക്കി അതിൽ മുഴുകാനാണ് പ്രേരിപ്പിക്കുന്നത്.

സ്വയം തീർക്കുന്ന തടവറകളാണവയെന്ന് അവർ ജീവിതാവസാനം വരെ തിരിച്ചറിയില്ല. അപൂർവ്വം ചിലർ ആ തടവറ ഭേദിക്കുകയും ആത്മീയതയുടെ ആകാശത്തേക്കു പറക്കുകയും ചെയ്യും അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ‘തുരീയം’ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പ്രണയത്തിന്റെ ഫലപ്രാപ്തിയിലെത്തിയ അയാളുടെ ആവേശത്തെ അനിവാര്യമായ ചില സംഭവങ്ങൾ കെടുത്തിക്കളയുന്നു. ഗ്രാമത്തിലെ നിഷ്കളങ്ക സൗഹൃദങ്ങളും ആഴമുള്ള കുടുംബബന്ധങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു.

ഒപ്പം നഗരജീവിതം സൃഷ്ടിക്കുന്ന യുവത്വങ്ങളുടെ കരളുറപ്പില്ലാത്ത നിലപാടുകളും ഇതിൽ തെളിയുന്നു. അഞ്ചു മനോഹരഗാനങ്ങളുടെ അകമ്പടിയോടെയെത്തുന്ന ഈ ചിത്രം സഞ്ചരിക്കുന്നത് പതിവു സിനിമാ സങ്കൽപ്പങ്ങളിൽ നിന്നു ഭിന്നമായാണ്.

രാജേഷ് ശര്‍മ്മ , കലാഭവന്‍ റഹ്മാന്‍, ഡയറക്ടർ ജോഷി മാത്യു, സുനീർ റീനൂസ്, സൂര്യ കിരണ്‍, ഗായത്രി പ്രിയ, കെ പി എ സി ശാന്ത, ഭാസി തിരുവല്ല , മുന്‍ഷി ദിലീപ്, ബിജിരാജ് കാളിദാസ,, ശിവകൃഷ്ണ, സജീവ് രാഘവ്, ജീജ സുരേന്ദ്രൻ, പ്രിയങ്ക, ജെന്നി എലിസബത്ത്, സ്റ്റെഫിന, എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ മാധവം മൂവീസ്, നിര്‍മ്മാണം ബിജേഷ് നായര്‍, എഡിറ്റിംഗ് & സംവിധാനം -ജിതിന്‍ കുമ്പുക്കാട്ട്,
തിരക്കഥ, സംഭാഷണം പി.പ്രകാശ്,
സജീവ് രാഘവ്,
ഗാനരചന പി.പ്രകാശ്,
സംഗീതം – ആര്‍ സോമശേഖരന്‍, സിബു സുകുമാരന്‍, ദില്‍ജിത്ത്,
ആലാപനം – നജീം അര്‍ഷാദ്, മൃദുല വാരിയര്‍, വിനീത, മത്തായി സുനില്‍, വിനോദ് നീലാംബരി , ദില്‍ജിത്ത്,
വിതരണം മാധവ് മൂവീസ് റിലീസ്,
പി ആര്‍ ഓ .അജയ് തുണ്ടത്തില്‍