സ്പീഡ് ഗവണർ തോന്നും പടി: വേഗം കുറയ്ക്കാനുള്ള യന്ത്രം അഴിച്ചു വച്ച ശേഷം അമിത വേഗം; അഞ്ചു സ്വകാര്യ ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം തലയോലപ്പറമ്പ് മേഖലയിൽ സ്വകാര്യ ബസുകളുടെ അമിത വേഗവും അശ്രദ്ധയും മൂലം അപകടമുണ്ടാകുന്നത് പതിവായതോടെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധയിലാണ് അഞ്ചു സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തത്.
വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന അബിൻലാൽ, മരിയ, ശ്രീമുരുകൻ എന്നിവ അടക്കമുള്ള അഞ്ചു ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ വൈക്കത്തും തലയോലപ്പറമ്പിലുമായുണ്ടായ അപകടങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
തുടർന്ന് ഈ റൂട്ടിൽ മാത്രം ഇന്നലെ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ഇരുപത് സ്വകാര്യ ബസുകൾ പിടികൂടി.
ഈ ബസുകളെല്ലാം സ്പീഡ് ഗവേണർ അറുത്തുമാറ്റിയ ശേഷമാണ് സർവീസ് നടത്തിയിരുന്നതെന്ന കണ്ടെത്തിയിട്ടുണ്ട്.
ഈ ബസുകളെല്ലാം സ്പീഡ് ഗവേണർ അറുത്തുമാറ്റിയ ശേഷമാണ് സർവീസ് നടത്തിയിരുന്നതെന്ന കണ്ടെത്തിയിട്ടുണ്ട്.
ഈ ബസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം വൈക്കത്തും, തലയോലപ്പറമ്പിലും സ്വകാര്യ ബസിൽ നിന്നും വീണ് രണ്ട് യാത്രക്കാർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.
Third Eye News Live
0