video
play-sharp-fill

കൂരോപ്പട :മദ്യലഹരിയിൽ അമിത വേഗതയിൽ വാഹനം ഓടിച്ച് യുവാവിന്റെ പരാക്രമം ; രണ്ട് വാഹനം തകർത്തു

കൂരോപ്പട :മദ്യലഹരിയിൽ അമിത വേഗതയിൽ വാഹനം ഓടിച്ച് യുവാവിന്റെ പരാക്രമം ; രണ്ട് വാഹനം തകർത്തു

Spread the love

സ്വന്തം ലേഖകൻ

പാമ്പാടി: പാമ്പാടിയിൽ നിന്ന് മദ്യലഹരിയിൽ കൂരോപ്പട ഭാഗത്തേക്ക് ബെൻസ് കാറിലെത്തിയ കൂവപ്പൊയ്ക സ്വദേശിയായ ജോബിൻ എന്ന യുവാവ് താന്നിക്കൽ ഭാഗത്ത് വെച്ച് കൂരോപ്പടയിൽ നിന്ന് പാമ്പാടിയിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷാ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയ ഓട്ടോറിക്ഷ തലകീഴായി കൊല്ലം സ്വദേശിയുടെ കാറിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റഓട്ടോ ഡ്രൈവർ റെജിയെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.പാലാ ബ്രില്യന്റിലേക്ക് മകളുമായി പോകുകയായിരുന്നു കൊല്ലം സ്വദേശിയായ ഷാജി.

മുൻപും മദ്യപിച്ച് വാഹനം ഓടിച്ച് നിരവധി അപകടങ്ങളുണ്ടാക്കിയിട്ടുള്ള ജോബിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയും നടത്തി.

പാമ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ എ.സി മെക്കാനിക്കായ ജോബിൻ അവിടെയെത്തുന്ന വാഹനവുമായി കറങ്ങുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.