
ഈ മണം കൊണ്ടറിയാം ഉപ്പേരിയുടെ രുചി..! കഞ്ഞിക്കുഴിയിൽ വന്നാൽ ഇനി നിങ്ങൾ ഉപ്പേരി വാങ്ങാതെ മടങ്ങില്ല
സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴിയിൽ നിന്നും കളത്തിപ്പടിയിലേയ്ക്ക് പോകുമ്പോൾ വണ്ടി അറിയാതെ ഇടത്തേയ്ക്കു പോയാൽ സംശയിക്കേണ്ട ഇത് ഈ ഉപ്പേരിക്കടയിലെ മണം കേട്ടാവും..! നല്ല നാടൻ വെള്ളിച്ചെണ്ണയിൽ തീർത്ത ഉപ്പേരിയുടെ രുചിയും ഗുണവും എല്ലാം ഈ മണത്തിൽ അടങ്ങിയിരിക്കുന്നു. കഞ്ഞിക്കുഴി – കളത്തിപ്പടി റോഡിൽ തോളൂർ ബിൽഡിംങിലാണ് കോക്കോസ്‌നോഡ് എന്ന നല്ല നാടൻ ഉപ്പേരിക്കട പ്രവർത്തിക്കുന്നത്.
എല്ലാം ഇവിടെ
ലൈവാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് കോക്കോസ്‌നോട് എന്ന ഉപ്പരിക്കടയെന്ന് ചോദിച്ചാൽ ഒരു തവണ അവിടെ കയറിയവർ പറയും, നല്ല നാടൻ രുചിയുടെ കലവറയാണെന്ന്. മൂന്നു സുഹൃത്തുക്കൾ ചേർന്ന് കോട്ടയത്തെ രുചി പഠിപ്പിക്കാൻ വേണ്ടി ആരംഭിച്ച സ്ഥാപനമാണ് കോക്കോസ്‌നോഡ്. നല്ലതിനെ നന്നായി സ്വീകരിക്കുന്ന കോട്ടയത്തിന്റെ പാരമ്പര്യം സ്വീകരിച്ചാണ് ഈ സുഹൃത്തുക്കൾ ചേർന്ന് ഉപ്പേരിയും, കോഴിക്കോടൻ ഹൽവയും, നല്ല നാടൻ ഹോം മെയ്ഡ് അച്ചാറുകളും, മുളക് പൊടി മല്ലിപ്പൊടികളുമായി കോട്ടയത്തെത്തിയത്. ഇതോടൊപ്പം ഏറ്റവും കുഞ്ഞ വിലയിൽ ഡ്രൈ ഫ്രൂട്ട്‌സുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇതിലെല്ലാം ഉപരിയായി തല്‌സമയം കോക്കോസ്‌നോഡിന്റെകടയുടെ മുന്നിലെ ചക്കിൽ നല്ല ശുദ്ധമായ വെള്ളിച്ചെണ്ണ തല്‌സമയം ആട്ടി നൽകുന്നുമുണ്ട്.
കോഴിക്കോടൻ ഹൽവ, കോഴിക്കോട്ടു നിന്നും നേരിട്ട് എത്തിച്ച് വിൽക്കുന്ന കടകളിൽ ഒ്ന്നാണ് കോക്കോസ്‌നോഡ്. നല്ല കോഴിക്കോടൻ രുചിയുള്ള ഹൽവ വിൽക്കുന്ന കട കോട്ടയത്ത് വേറെയില്ലെന്ന് ഉറപ്പിച്ച് പറയാം. നാടൻ , ഹോം മേഡ് സാധനങ്ങളാണ് ഇവിടെയുള്ളതിൽ ഏറെയും. അതുകൊണ്ടു തന്നെ ശരീരത്തിന് മാരകമായ യാതൊരു രാസവസ്തുക്കളം ഈ ഉപ്പേരിയിലും, പൊടികളിലും ഇല്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.
ശുദ്ധമാണെന്ന്
എന്താണിത്ര ഉറപ്പ്
കോക്കോസ് നോഡിന്റെ വെളിച്ചെണ്ണ നല്ല ശുദ്ധമായത് തന്നെയാണ് എന്നതിന് കടയിലേയ്ക്ക് ആരെയും ആകർഷിക്കുന്ന മണം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വൈക്കത്തു നിന്നും നല്ല നാടൻ കൊപ്രാ എടുത്ത ശേഷം, ഇത് കടയ്ക്കു മുന്നിലെ ചക്കിൽ ആട്ടിയെടുക്കുകയാണ് ചെയ്യുന്നത്. എണ്ണ ചക്കിൽ ആട്ടുന്നത് ഇവിടെ എത്തുന്ന ആർക്കും നേരിട്ട് കാണാം. ഈ എണ്ണ തന്നെയാണ് ഉപ്പേരി വറക്കാനും ഉപയോഗിക്കുന്നത്. സ്വന്തം കടയിൽ സ്വന്തമായി ചക്കിലാട്ടി എടുക്കുന്ന എണ്ണയിൽ ആളുകളെല്ലാം നോക്കി നിൽക്കുമ്പോൾ ഉപ്പേരി വറത്തെടുക്കുന്നതിന്റെ ഗുണം ഏതെങ്കിലും പ്ലാസ്റ്റിക്ക് പാക്കറ്റിൽ എവിടെ നിന്നെങ്കിലും പൊതിഞ്ഞു കൊണ്ടു വരുന്ന ഉപ്പേരിക്ക് ലഭിക്കുമോ..?
തിന്നാൽ തീർന്നു
തിന്നവർ അതിർ അലിഞ്ഞു പോയി എന്നത് ഒരു മിഠായിയുടെ പരസ്യമാണ്. പക്ഷേ, കോക്കോസ്‌നോഡിൽ കയറി എന്തെങ്കിലും ഒറു സാധനം കഴിച്ചു പോയാൽ പിന്നെ തീർന്നു..! കോക്കോസ്‌നോടിന്റെ അടിമയായി നമ്മൾ മാറുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ കഞ്ഞിക്കുഴിയിലെ ഏറ്റവും തിരക്കേറിയ കടകളിൽ ഒന്നായി കോക്കോസ്‌നോഡ് മാറിയിട്ടുണ്ട്. അത്യാവശ്യം നല്ല പാർക്കിംങ് ക്രമീകരണവും, തിരക്കിൽ നിന്ന് ഒഴിഞ്ഞു മാറി റോഡരികിൽ തന്നെ സ്ഥലം കണ്ടെത്തി എന്നതും കോക്കോസ്‌നോഡിനെ വ്യത്യസ്തമാക്കുന്നു.
സുഹൃത്തുക്കളായ മുഹമ്മദ് അൻസാരിയും, ജോബിൻ ജോസും, കെ.ജയകൃഷ്ണനും ചേർന്നാണ് കോക്കോസ്‌നോഡ് എന്ന ഉപ്പേരിക്കടനടത്തുന്നത്.