video
play-sharp-fill

കുമ്മനടി വിവാദം ; മാപ്പു പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ

കുമ്മനടി വിവാദം ; മാപ്പു പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമർശിച്ചപ്പോൾ ‘കുമ്മനടി’ പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കുമ്മനവും വന്നതിനെക്കുറിച്ചു പല ഭാഗത്തു നിന്ന് എതിർപ്പ് ഉയർന്നു. അപ്പോഴാണു പലരും കുമ്മനടി എന്നു പ്രയോഗിച്ചത്. അതു താൻ ആവർത്തിച്ചു എന്നേയുള്ളൂ. മദ്യകച്ചവടക്കാരനോടു മാസപ്പടി വാങ്ങിയത് ഉൾപ്പെടെയുള്ള കുമ്മനത്തിന്റെ മറ്റ് ആരോപണങ്ങളോടു പ്രതികരിക്കാനില്ല. അതെല്ലാം കോടതി തള്ളിക്കളഞ്ഞതാണ്. തങ്ങളെ ആക്ഷേപിക്കാൻ നടക്കുന്നതിനേക്കാൾ ബിജെപിയുടെ വോട്ട് പിടിക്കുന്നതാണു കുമ്മനത്തിന് ഇപ്പോൾ നല്ലത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങാടിയിൽ തോറ്റതിന് അമ്മയോടു പറഞ്ഞിട്ടു കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. പ്രളയകാലത്ത് കുമ്മനവും കെ.മുരളീധരനും എവിടെയായിരുന്നു. വട്ടിയൂർക്കാവിലെ യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളെയും പ്രളയകാലത്തു ജനം കണ്ടില്ല. കണ്ടതു മേയർ വി.കെ.പ്രശാന്തിനെ മാത്രമായിരുന്നെന്നും മന്ത്രി പറഞ്ഞു.

കുമ്മനത്തിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലെ വ്യക്തിപരമായ ചില പരാമർശങ്ങൾക്കെതിരേ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെ മന്ത്രിക്കു മറുപടിയുമായി കുമ്മനം രാജശേഖരനും ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.