video
play-sharp-fill

ഷാജുവിന്റെ മൂത്തമകനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു ;അന്വേഷണം കൂടുതൽ പേരിലേക്ക്

ഷാജുവിന്റെ മൂത്തമകനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു ;അന്വേഷണം കൂടുതൽ പേരിലേക്ക്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ഷാജുവിന്റെ മൂത്തമകനെ കൊല്ലാനും പദ്ധതിയിട്ടിരുന്നതായി മൊഴി നൽകി. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകൻ പൊന്നാമറ്റം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തന്റെ മകൻ ഈ വീട്ടിൽ അസ്വസ്ഥനായിരുന്നുവെന്ന് ഷാജു പ്രതികരിച്ചിരുന്നു.അതേതുടർന്ന് മകനെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്നാൽ അത് പരാജയപ്പെട്ടു.

അന്നമ്മ തോമസിനെ കൊലപ്പെടുത്താൻ നേരത്തെയും ജോളി ശ്രമിച്ചിരുന്നെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു. ആദ്യ തവണ നൽകിയ വിഷത്തിന്റെ വീര്യം കുറഞ്ഞതിനാൽ അന്ന് മരിച്ചില്ല. പിന്നീട് വീര്യം കൂട്ടി നൽകിയാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പ്രതിപ്പട്ടിക നീളുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ ഒസ്യത്ത് (വിൽപ്പത്രം) ചമക്കാൻകൂട്ടു നിന്നവരടക്കം നിയമനടപടികൾ നേരിടേണ്ടി വരും. ഇവർക്ക്‌സാമ്പത്തികമായോ മറ്റൊ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാകുക.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ളവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.നിലവിൽ റിമാൻഡിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.