play-sharp-fill
കൂടത്തായിലെ അരുംകൊല : മൂന്നുപേർ അറസ്റ്റിൽ ;രണ്ട് വയസ്സുകാരിയെ കൊന്നത് അതിദാരുണമായി

കൂടത്തായിലെ അരുംകൊല : മൂന്നുപേർ അറസ്റ്റിൽ ;രണ്ട് വയസ്സുകാരിയെ കൊന്നത് അതിദാരുണമായി

സ്വന്തം ലേഖിക

കോഴിക്കോട്,: ഒരു കുടുംബത്തിലെ ആറുപേർ ദൂരൂഹമായി മരിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു. കൊലപാതക കേസിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച റോയിയുടെ ഭാര്യ ജോളി, സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണ്ണക്കടയിലെ ജീവനക്കാരനായ മാത്യു, സ്വർണപണിക്കാരൻ പ്രജുകുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ ഭർത്താവിനെ ചോദ്യം ചെയ്ത ശേഷം പുറത്ത് വിട്ടു.

ജോളിയുമായി സൗഹൃദമുണ്ടായിരുന്നെന്നും, സയനൈഡ് എത്തിച്ച് കൊടുത്തത് താനാണെന്നും മാത്യു കുറ്റസമ്മതം നടത്തി. റോയിയുടെ സഹോദരിയേയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് കുറച്ച് മുമ്പ്് പറഞ്ഞിരുന്നു. ജോളിയുടെ രണ്ട് മക്കളെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച റോയിയുടെ ഭാര്യ ജോളിയെ കസ്റ്റഡിയിലെടുത്തതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ആസൂത്രിത കൊലപാതകങ്ങളുടെ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെയും രണ്ടുവയസുകാരിയായ മകൾ ആൽഫോൺസയുടെയും മരണങ്ങളാണ് കൂട്ടമരണങ്ങളിൽ ഏറ്റവും ദാരുണമായത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം സയനൈഡ് ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ച് കഴിഞ്ഞു.

2014ലാണ് അൽഫോൺസ മരിക്കുന്നത്. മേയ് മൂന്നാം തീയതി കുട്ടിയുടെ സഹോദരന്റെ ആദ്യ കുർബാനയായിരുന്നു. അന്ന് രാവിലെ ബ്രഡും ഇറച്ചിക്കറിയും കഴിച്ചതിന് പിന്നാലെ ബോധരഹിതയായ രണ്ടുവയസുകാരിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം മരണം സംഭവിച്ചു.

2016 ജനുവരിയിലാണ് സിലിയുടെ മരണം. ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരികെ താമരശ്ശേരിയിൽ എത്തിയപ്പോൾ ഭർത്താവ് ഷാജുവും അവിടെത്തി. തുടർന്ന് ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാൻ പോയി. ജോളിയും ഇവർക്കൊപ്പമുണ്ടായിരുന്നു. സിലിയുടെ സഹോദരും ഇവരെ കാണാൻ അവിടെ എത്തിയിരുന്നു. ഷാജു ഡോക്ടറെ കാണാൻ അകത്ത് കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങൾക്കും എതിർപ്പിനും കാരണമാക്കിയിരുന്നു.

2002നും 2016നും ഇടയിലാണ് കുടംബത്തിലെ ആറ് പേർ സമാനമായ രീതിയിൽ മരണപ്പെടുന്നത് .2011 സെപ്തംബറിൽ മരണപ്പെട്ട പൊന്നാമറ്റം റോയി തോമസിന്റെ സഹോദരനാണ് ഈ മരണങ്ങളുടെയൊക്കെ അസ്വാഭാവികത സംബന്ധിച്ച പരാതി ഉന്നയിച്ചത്. റോയി തോമസിന് പുറമെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടി എന്നിവരും ഇവരുടെ ബന്ധുവായ സിലിയും കുഞ്ഞുമാണ് മരിച്ചത്.

അന്നമ്മയുടെ മരണമാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. അദ്ധ്യാപികയായിരുന്ന ഇവർ 2002 ആഗസ്റ്റിൽ കുഴഞ്ഞുവീണ് മരിച്ചു. 2008 ആഗസ്റ്റിൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച അന്നമ്മയുടെ ഭർത്താവ് ടോം തോമസും ഇതേരീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. ഇതിന് ശേഷം 2010ലാണ് അന്നമ്മയുടെ സഹോദരൻ മാത്യുവിന്റെ മരണം.

2002ൽ അന്നമ്മയും പിന്നീട് ടോം തോമസും മകൻ റോയി തോമസും കൊല്ലപ്പെട്ടതിൽ സംശയം പ്രകടിപ്പിച്ച് അന്നമ്മയുടെ സഹോദരൻ എം.എം മാത്യു രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവരുടെ അയൽവാസി കൂടിയായിരുന്ന മാത്യൂവിനെ മരച്ചീനിയിൽ വിഷം ചേർത്ത് നൽകി അദ്ദേഹം വീട്ടിൽ തനിച്ചുള്ളപ്പോൾ ജോളി കൊലപ്പെടുത്തി.