
ആറ് പേരുടെ കൊലപാതകം ; മരിച്ച റോയിയുടെ ഭാര്യ അറസ്റ്റിൽ ; ദുരൂഹത നിറഞ്ഞ മരണങ്ങളുടെ ചുരുളഴിയുന്നു
സ്വന്തം ലേഖിക
താമരശ്ശേരി : കൂടത്തായിൽ ഒരു കുടംബത്തിലെ ആറുപേർ സംശയകാരമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബന്ധുവായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയാണ് ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറുപേരുടേയും മരണം സൈനഡ് ഉള്ളിൽ ചെന്നതാണെന്ന് പൊലീസ് പറയുന്നു. മരണങ്ങളിൽ അസ്വഭാവികതയുണ്ടെന്ന് റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു. 16 വർഷംമുമ്പാണ് ആദ്യമരണം നടക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരൻ റോജോ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യൂ മച്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫിൻ(2) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ൽ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടർന്ന് മറ്റുളളവരും സമാന സാഹചര്യത്തിൽ മരിച്ചു. ആറ് വർഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവർ പറഞ്ഞെങ്കിലും ചിലർ സംശയമുന്നയിച്ചതിനാൽ പോസ്റ്റ്‌മോർട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്.
ജോളി പിന്നീട് ടോം തോമസിന്റെ അനിയൻ ഷാജുവിനെ വിവാഹം കഴിച്ചു. ഷാജുവും ഇവർക്ക് സൈനഡ് എത്തിച്ചുകൊടുത്ത ബന്ധുവും പൊലീസ് നിരീക്ഷണത്തിലാണ്. സ്വർണക്കടയിൽ ജോലിക്കാരനായ ബന്ധുവാണ് സൈനഡ് എത്തിച്ചത്. ഇരുവരേയും ഉടനെ കസ്റ്റഡിയിൽ എടുക്കുമെന്ന് പറയുന്നു.
കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ അടക്കിയ സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത് സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് കൂടത്തായി ലൂർദ്മാതാ പള്ളിയിൽ അടക്കിയ മറ്റു നാലുപേരുടെയും കല്ലറ തുറന്ന് എല്ലും പല്ലും മറ്റും ശേഖരിച്ചു.
കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭർത്താവിൻറെ അച്ഛൻറെ സഹോദരപുത്രനായ ഷാജു സ്‌കറിയയ്‌ക്കൊപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്.അതിന്റെ ആദ്യഘട്ടത്തിൽ വർഷങ്ങളുടെ ഇടവേളകളിൽ കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തി.ആദ്യം മരിച്ചത് ഭർത്താവ് റോയിയുടെ അമ്മ അന്നമ്മ,2002 ൽ.പിനന്നീട് മരിച്ചത് ഭർത്താവിന്റെ അച്ഛൻ ടോം തോമസ്,ഇത് 2008 ൽ.പിന്നീട് ഭർത്താവിനെ തന്നെ പതിയെ വിഷം നൽകി കൊന്നു.ആ മരണം നടന്നത് 2011-ൽ.അതിന് ശേഷം ഭർത്താവിന്റെ അമ്മ അന്നമ്മയുടെ സഹോദരൻ മാത്യൂവിനെ കൊന്നു.ഈ മരണം നടന്നത് 2014 ൽ.ജോളിയെ കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്ത് പറയും മുൻപ് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഷാജുവിന്റെ ഭാര്യ സിലിയേയും പത്ത് മാസം പ്രായമുള്ള മകളേയും കൊല്ലുന്നത്.ഈ മരണങ്ങൾ നടന്നത് 2014 ലും 2016 ലുമാണ്.