പെൺകുട്ടികളുടെ ഭക്ഷണ സാധനങ്ങളടക്കം അടിച്ചു മാറ്റി മറിച്ചു വിറ്റു: അംഗനവാടികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ; അംഗൻവാടികളിലും കൃഷി ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന
സ്വന്തം ലേഖകൻ
കോട്ടയം: പെൺകുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽ പോലും ക്രമക്കേട് നടത്തി അംഗനവാടി ജീവനക്കാർ തട്ടിപ്പ് നടത്തുന്നതായി വിജലൻസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തെ ഐസിഡിഎസ് ഓഫിസുകളിലും അംഗൻവാടികളിലുമാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന്റെ ഭാഗമായാണ് കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളിലും പരിശോധന നടത്തിയത്.
വിജിലൻസ് കിഴക്കൻ മേഖലാ എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തിയത്.
സംസ്ഥാനത്തെ കൃഷി ഓഫിസുകളിലും ഐസിഡിഎസ് ഓഫിസിലുമാണ് മിന്നൽ പരിശോധന നടത്തിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിൽ ഐസിഡിഎശ് ഓഫിസുകളിലും അംഗൻവാടികളിലും പരിശോധന നടത്തിയതിൽ ഒൻപത് മുതൽ പത്തൊൻപത് വയസുവരെയുള്ള പെൺകുട്ടികൾക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിൽ വൻ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്കണവാടികളിലേയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് അങ്കണവാടി നിരീക്ഷണ സമിതിയുടെ അറിവോടെ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കൃഷി ഓഫിസിൽ പരിശോധന നടത്തിയതിൽ കർഷകരുടെ വാർഷിക പൊതുയോഗവും പ്രതിമാസ യോഗവും നടത്താറില്ലെന്നും വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ കൃഷി ഓഫിസിൽ പരിശോധന നടത്തിയപ്പോൾ പ്രതിമാസ യോഗം നടത്താറില്ലെന്ന് കണ്ടെത്തി. ഇവിടെ വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇടുക്കി ജില്ലയിലെ ഐസിഡിഎസ് ഓഫിസിൽ നടത്തിയ പരിശോധനയിൽ കാര്യമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല.
ആലപ്പുഴ ജില്ലയിലെ കൃഷി ഓഫിസിൽ കർഷക കർമ്മ സമിതി സേന അംഗങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. കൃത്യമായി പ്രവർത്തിക്കാത്തവർക്കെതിരെ നടപടികൾ ഒന്നും കൈക്കൊള്ളുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കർഷക കർമ്മ സേനയുടെ ട്രാക്ടർ ശരിയായി പരിപാലിക്കുന്നില്ലെന്നും, അനാവശ്യ വസ്തുക്കൾ വാങ്ങി പണം വെറുതെ കളയുകയാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഐസിഡിഎസ് ഓഫിസിൽ പരിശോധന നടത്തിയതിൽ മുതിർന്ന കുട്ടികൾക്കുള്ള ഭക്ഷണ വിതരണത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികൾ വാങ്ങിയ ബില്ലുകളിൽ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ഒരു അങ്കണവാടിയിൽ കുട്ടികൾക്ക് സൗകര്യം കുറവാണെന്നും കണ്ടെത്തി.
വിജിലൻസ് ഡിവൈഎസ്പിമാരായ എൻ.രാജൻ, എം.കെ മനോജ്, പൊലീസ് ഇൻസ്‌പെക്ടർമാരായ വി.എ നിഷാദ്‌മോൻ, റിജോ പി.ജോസഫ്, രാജൻ കെ.അരമന, ബിനോജ് എസ്, ടിപ്‌സൺ തോമസ് മേക്കാടൻ, കെ.സദൻ, ഋഷികേശ് നായർ, എൻ.ബാബുക്കുട്ടൻ, കെ.വി ബെന്നി എന്നിവരുടെ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.