play-sharp-fill
കടുത്ത സാമ്പത്തികമാന്ദ്യം ; സ്വയം പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകി ടൊയോട്ട

കടുത്ത സാമ്പത്തികമാന്ദ്യം ; സ്വയം പിരിഞ്ഞുപോകാൻ നിർദ്ദേശം നൽകി ടൊയോട്ട

സ്വന്തം ലേഖിക

ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇന്ത്യൻ വാഹന വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്സവ സീസണിലും വാഹനവിൽപ്പന കുറഞ്ഞു പോകുന്നതിനാൽ പശ്ചാത്തലത്തിൽ വാഹന നിർമാണ കമ്പനിയായ ടൊയോട്ട ജീവനക്കാർക്കായി സ്വമേധയാ പിരിഞ്ഞു പോകുന്നതിനുള്ള വോളന്ററി റിട്ടയർമെന്റ് സ്‌കീം (വിആർഎസ്) പ്രഖ്യാപിച്ചു.

ഇതോടെ ഇന്ത്യയിൽ ജീവനക്കാർക്കു വിആർഎസ് പദ്ധതി പ്രഖ്യാപിക്കുന്ന നാലാമതു വാഹനിർമാണ കമ്പനിയായി ജപ്പാന്റെ ടൊയോട്ട മോട്ടോർ കോർപറേഷൻ മാറുകയും ചെയ്തു . ജനറൽ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, അശോക് ലൈലാന്റ് എന്നീ കമ്പനികൾ നേരത്തെ തന്നെ ജീവനക്കാർക്കു സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 23ന് പദ്ധതി പ്രാബല്യത്തിൽ വന്നു. ഒക്ടോബർ 22 വരെയാണു വിആർഎസ് പദ്ധതിയുടെ ആനുകൂല്യം ജീവനക്കാർക്കു ലഭ്യമാകുക. അഞ്ച് വർഷത്തിൽ കൂടുതൽ കമ്പനിയിൽ സേവനമനുഷ്ഠിച്ച ജീവനക്കാർക്കായാണു പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കരാർ അടിസ്ഥാനത്തിൽ നിയമിച്ച തൊഴിലാളികളുടെ ഈ വർഷത്തെ കരാർ കമ്പനി ഇതുവരെ പുതുക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇവർക്കെതിരെ എന്തു നടപടിയാണു കമ്പനി സ്വീകരിക്കുക എന്നതിൽ വ്യക്തതയില്ലെന്നും മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു.

Tags :