video
play-sharp-fill

വിയ്യൂർ ജയിലിൽ കഞ്ചാവ് മാഫിയ പ്രിസൺ ഓഫീസറെ ഇടിച്ചു നിലംപരിശാക്കി ; ക്രൂരമർദ്ദത്തിനിരയായ ജയിൽ ജീവനക്കാരൻ ആശുപത്രിയിൽ

വിയ്യൂർ ജയിലിൽ കഞ്ചാവ് മാഫിയ പ്രിസൺ ഓഫീസറെ ഇടിച്ചു നിലംപരിശാക്കി ; ക്രൂരമർദ്ദത്തിനിരയായ ജയിൽ ജീവനക്കാരൻ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖിക

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ അസി. പ്രിസൺ ഓഫീസർക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമർദനം. മുഖത്തേറ്റ ഇടിയിൽ അസി. പ്രിസൺ ഓഫിസർ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകൾ ഇളകി.

തടവുകാരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാൾ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യിൽ വരഞ്ഞ് മുറിവേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ സെൻട്രൽ ജയിലിനുള്ളിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാത കൃത്യങ്ങൾക്കായി തടവുകാരെ പുറത്തിറക്കുന്ന ചുമതലയിലായിരുന്നു കോട്ടയം സ്വദേശി എം.ടി. പ്രതീഷ്. ഒട്ടേറെ കഞ്ചാവുകേസുകളിൽ പ്രതിയായ നിമേഷ് റോയ്, ഷിയോൺ എന്നിവർ തിരികെ സെല്ലിൽ കയറാൻ കൂട്ടാക്കിയില്ല. പ്രതീഷ് ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവർ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്ത് നിമേഷ് റോയ് ആഞ്ഞിടിച്ചപ്പോഴാണ് പല്ലുകൾ ഇളകിയത്.

ഇയാളെ പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഷിയോൺ കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യിൽ നീളത്തിൽ വരഞ്ഞു. ഇതോടെ മറ്റു ജയിൽ ജീവനക്കാർ ഓടിയെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തി സെല്ലിനുള്ളിലാക്കിയത്. തടവുകാർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു.

Tags :