video
play-sharp-fill

മെഡിക്കൽ കോളേജിനു സമീപത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ: മൂന്നു ലക്ഷത്തോളം രൂപയുമായി പിടികൂടിയത് ഗുണ്ടാ നേതാവ് അരുൺ ഗോപനെയും, അമ്മഞ്ചേരി സിബിയെയും; വർഷങ്ങളായി നടന്നു വന്ന ചീട്ടുകളി പൊളിച്ചത് പൊലീസിന്റെ രഹസ്യ ഓപ്പറേഷൻ

മെഡിക്കൽ കോളേജിനു സമീപത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ: മൂന്നു ലക്ഷത്തോളം രൂപയുമായി പിടികൂടിയത് ഗുണ്ടാ നേതാവ് അരുൺ ഗോപനെയും, അമ്മഞ്ചേരി സിബിയെയും; വർഷങ്ങളായി നടന്നു വന്ന ചീട്ടുകളി പൊളിച്ചത് പൊലീസിന്റെ രഹസ്യ ഓപ്പറേഷൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗുണ്ടാ നേതാവ് അരുൺ ഗോപന്റെയും അമ്മഞ്ചേരി സിബിയുടെയും നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയ്ക്കു പിന്നിലെ വീട്ടിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ഗാന്ധിനഗർ പൊലീസിന്റെ രഹസ്യ സംഘം മറ്റാരെയും അറിയിക്കാതെ നടത്തിയ മിന്നൽ ഓപ്പറേഷനിൽ രണ്ടര ലക്ഷം രൂപയുമായി 22 പേരെയാണ് പിടികൂടിയത്. കോട്ടയം ടൗൺ, കുമാരനല്ലൂർ, മാങ്ങാനം, മാന്നാനം പെരുമ്പാവൂരിൽ എന്നിവിടങ്ങളിൽ നിന്നാണ് ചീട്ടുകളി കളത്തിൽ ആളെത്തിയത്.

22 പേരാണ് വ്യാഴാഴ്ച രാത്രിയിൽ ചീട്ടുകളി നടക്കുമ്പോൾ കളത്തിലുണ്ടായിരുന്നത്. സ്‌കോർപ്പിയോയും, മാരുതി ബ്രീസയും, ഹോണ്ട സിറ്റിയും അടക്കമുള്ള ആഡംബര കാറുകൾ അടക്കം അഞ്ച് കാറുകളും, ഏഴു ബൈക്കുകളും ഒരു ഓട്ടോറിക്ഷയു ചീട്ടുകളി കളത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രിയിലായിരുന്നു ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസും സംഘവും ചീട്ടുകളി കളത്തിൽ മിന്നൽ പരിശോധന നടത്തിയത്. ഗാന്ധിനഗർ സ്‌റ്റേഷനിലെ എസ്‌ഐ ടി.എസ് റെനീഷാണ് സംഘത്തെ നയിച്ചത്.

രാത്രിയിൽ ഇവിടെ ചീട്ടുകളി നടക്കുന്നത് സജീവമാണെന്ന് പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി പ്രദേശത്ത് പലീസ് രഹസ്യ നിരീക്ഷണം ഏർപ്പെടുത്തുകയും മഫ്തിയിൽ ഡ്യൂട്ടിയ്ക്ക് ആളെ നിയോഗിക്കുകും ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രിയിലും ചീട്ടുകളിയ്ക്കായി ആളുകൾ എത്തിയതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്.ഐ റെനീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സജിമോൻ, എ.എസ്.ഐ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പദ്മകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അജിത്ത്, പ്രവീൺ, ഹരീഷ് , മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് വളയുകയും, അതിവേഗം ഉള്ളിൽ കടക്കുകയുമായിരുന്നു.

പൊലീസ് സംഘത്തെ കണ്ട് ചീട്ടുകളിക്കാർ സ്തബ്ദരായി പോയി. ഇതോടെയാണ് കയ്യോടെ തന്നെ പണം പിടിച്ചെടുക്കുകയും, കളിക്കാരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അരുൺ ഗോപൻ. അരുൺ ഗോപന്റെ തണലിലാണ് ഇവിടെ ചീട്ടുകളി നടന്നിരുന്നത്. കളത്തിൽ പണമിറക്കിയിരുന്നതും, പൊലീസ് സംരക്ഷണം ഉറപ്പുവരുത്തിയിരുന്നതും അമ്മഞ്ചേരി സിബി അടക്കമുള്ള സംഘമായിരുന്നു.

മുൻപ് പല തവണ ഈ ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ് നടത്താൻ പൊലീസ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ നിന്നു തന്നെ വിവരങ്ങൾ ചോർന്നിരുന്നു. ഇതോടെ പൂർണമായും പുതിയ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി അതീവ രഹസ്യമായാണ് ചീട്ടുകളി കേന്ദ്രത്തിൽ വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തിയത്.