റോഡ് പണി തടസ്സപ്പെടുത്തി ; ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്‌

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്തു. അരൂർ മണ്ഡലത്തിലെ എരമല്ലൂർ-എഴുപുന്ന റോഡ് നിർമാണം ഷാനിമോളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടസപ്പെടുത്തിയെന്നാണ് പരാതി. പിഡബ്ല്യൂഡി തുറവൂർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ജാമ്യാമില്ലാ വകുപ്പ് ചുമത്തി അരൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ റോഡ് നിർമാണം നടത്തുന്നത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നാരോപിച്ചാണ് സ്ഥാനാർഥിയും പ്രവർത്തകരും നിർമാണം തടസപ്പെടുത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് റോഡ് നിർമാണം പിഡബ്ല്യൂഡി നിർത്തിവയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് എൽഡിഎഫിനെന്നും ആലപ്പുഴ യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്ന് ആലപ്പുഴ ഡിസിസിയും വ്യക്തമാക്കി.