play-sharp-fill
മൂന്നു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റിന് സർക്കാർ നൽകുന്നത് 25 ലക്ഷം നഷ്ടപരിഹാരം..! ജോൺ ബ്രിട്ടാസ് അടക്കമുള്ള കോടീശ്വരൻമാർ ഫ്‌ളാറ്റ് വിട്ടിറങ്ങാൻ സർക്കാരിനു മുന്നിൽ കൈ നീട്ടുമ്പോൾ ഒരു വീടില്ലാതെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നത് ജനലക്ഷങ്ങൾ; ഫ്‌ളാറ്റുകൾ വിട്ടിറങ്ങാനുള്ള അവസാന തീയതി വ്യാഴാഴ്ച

മൂന്നു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റിന് സർക്കാർ നൽകുന്നത് 25 ലക്ഷം നഷ്ടപരിഹാരം..! ജോൺ ബ്രിട്ടാസ് അടക്കമുള്ള കോടീശ്വരൻമാർ ഫ്‌ളാറ്റ് വിട്ടിറങ്ങാൻ സർക്കാരിനു മുന്നിൽ കൈ നീട്ടുമ്പോൾ ഒരു വീടില്ലാതെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നത് ജനലക്ഷങ്ങൾ; ഫ്‌ളാറ്റുകൾ വിട്ടിറങ്ങാനുള്ള അവസാന തീയതി വ്യാഴാഴ്ച

സ്വന്തം ലേഖകൻ

കൊച്ചി: മൂന്നു ലക്ഷം രൂപ മാത്രം രേഖകളിൽ വില കാണിച്ചിരിക്കുന്ന മരടിലെ ഫ്‌ളാറ്റ് ഒഴിയാൻ ഉടമകൾക്കു സർക്കാർ നൽകുന്നത് 25 ലക്ഷം രൂപ..! സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നും കയ്യിട്ടു വാരിയാണ് ശതകോടീശ്വരൻമാരും, സർക്കാരിനെ പറ്റിച്ചവരുമായ ഫ്‌ളാറ്റ് ഉടമകൾക്ക് പണം വാരിക്കോരി നൽകുന്നത്. എല്ലാ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും കൂട്ടു നിന്നിട്ടും സുപ്രീം കോടതി ഉറച്ച നിലപാട് എടുത്തത് മൂലം ഫ്‌ളാറ്റുകൾ പൊളിക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഇപ്പോൾ സർക്കാർ ഇതേ ഫ്‌ളാറ്റ് ഉടമകൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവർത്തകർ ശേഖരിച്ച വിവരത്തിലാണ് ജോൺ ബ്രിട്ടാസ് അടക്കം മരടിലെ ഫ്‌ളാറ്റുകൾ വാങ്ങിച്ചവരിൽ പലരും ആധാരത്തിൽ വില കുറച്ചാണ് കാണിച്ചിരിക്കുന്നതെന്ന് വ്യക്തമായത്. മൂന്നു ലക്ഷം രൂപ മുതലാണ് ഫ്‌ളാറ്റുകൾക്ക് വിലയായി കാണിച്ചിരിക്കുന്നത്. എന്നാൽ, സർക്കാരിന്റെ കയ്യിൽ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ടുമ്പോൾ 25 ഉം മുപ്പതും ലക്ഷം രൂപയാണ് ഇവർ തന്നെ ഫ്‌ളാറ്റിന് പറയുന്നത്. ഇത് കടുത്ത വിരോധാഭാസമാണ് എന്നാണ് വ്യക്തമാകുന്നത്.
സർക്കാരിന്റെ നികുതി വെട്ടിയ്ക്കുന്നതിനു വേണ്ടിയാണ് ജോൺ ബ്രിട്ടാസ് അടക്കമുള്ളവർ ഫ്‌ളാറ്റുകളുടെ വില കുറച്ച് കാണിച്ച് ആധാരം നടത്തിയത്. ഇവർക്കാണ് ഇപ്പോൾ സർക്കാർ സ്വന്തം പോക്കറ്റിൽ നിന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഇതിനിടെ
മരടിലെ ഫ്‌ലാറ്റുകളിൽ നിന്ന് താമസക്കാർക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കും. ഉടമകൾ പതിനഞ്ച് ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം.പകുതിയിലേറെ താമസക്കാർ ഇപ്പോഴും ഫ്‌ലാറ്റുകളിലുണ്ട്. എന്നാൽ അനുവദിച്ച സമയം നീട്ടാനാകില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നഗരസഭ.

സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധിയാണിത്. അത് നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ ഇന്ന് കൊണ്ട് ഒഴിഞ്ഞു പോകൽ സാധ്യമല്ലെന്ന് ഉടമകളും തീർത്ത് പറയുന്നു. കഴിഞ്ഞ ദിവസം സബ് കളക്ടർ ഫ്‌ലാറ്റുകളിലെത്തി ഉടമകളുമായി സംസാരിച്ചിരുന്നു. ഒഴിഞ്ഞു പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താൽകാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്‌ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്‌ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.