video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashഓപ്പണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി രോഹിത് ശർമ്മ ;  ഇന്ത്യ ശക്തമായ നിലയിൽ

ഓപ്പണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി രോഹിത് ശർമ്മ ;  ഇന്ത്യ ശക്തമായ നിലയിൽ

Spread the love

സ്വന്തം ലേഖിക

വിശാഖപട്ടണം : രോഹിത് ശർമ്മയെ ടെസ്റ്റ് ഓപ്പണറാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം ഇന്ന് നടത്തി കൊണ്ടിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ആദ്യമായി ടെസ്റ്റ് ഓപണറായ രോഹിത് സെഞ്ച്വറി നേടിയിരിക്കുകയാണ്. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ ഇപ്പോൾ രണ്ടാം സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 202 റൺസിൽ നിൽക്കുകയാണ്.

154 പന്തിൽ നിന്നാണ് രോഹിത് തന്റെ ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. ഓപണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ഷർമ്മ. രോഹിതിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയുമാണ് ഇത്. പതിനൊന്ന് സിക്‌സും അഞ്ച് ഫോറും ഇതുവരെ രോഹിത് ഈ ഇന്നിങ്‌സിൽ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ 174 പന്തിൽ നിന്ന് 115 റൺസ് ആണ് രോഹിതിന് ഉള്ളത്. 84 റൺസുമായി മായങ്ക് മികച്ച പിന്തുണയാണ് രോഹിതിന് നൽകുന്നത്. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്‌സ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments