video
play-sharp-fill

പ്രായപൂർത്തിയാകും മുൻപ് കാമുകിയെ പീഡിപ്പിച്ചു: പോക്‌സോ കേസിൽ ജയിലിലായി പുറത്തിറങ്ങിയ യുവാവ് കാമുകിയ്‌ക്കൊപ്പം ജീവനൊടുക്കി; ദാരുണ സംഭവം തിരുവനന്തപുരം വിതുരയിൽ

പ്രായപൂർത്തിയാകും മുൻപ് കാമുകിയെ പീഡിപ്പിച്ചു: പോക്‌സോ കേസിൽ ജയിലിലായി പുറത്തിറങ്ങിയ യുവാവ് കാമുകിയ്‌ക്കൊപ്പം ജീവനൊടുക്കി; ദാരുണ സംഭവം തിരുവനന്തപുരം വിതുരയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച ശേഷം പീഡിപ്പിച്ചതോടെ പോക്‌സോ കേസിൽപ്പെട്ട് ജയിലിലായ യുവാവ് കേസിൽ ജാമ്യത്തിലിങ്ങിയ ശേഷം ഇതേ യുവതിയ്‌ക്കൊപ്പം ജീവനൊടുക്കി.
അഞ്ച് ദിവസം മുമ്പ് ഇരുവരെയും കാണാതായിരുന്നു.

വിതുര വാവറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന അബ്ദുൽ അസീസിന്റെയും ഫദീലയുടെയും മകൻ അറാഫത്ത് (26), കാമുകിയായ പെൺകുട്ടി എന്നിവരാണ് മരിച്ചത്. സെപ്തംബർ 25 മുതലാണ് ഇവരെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അറാഫത്തും ഷിയാനയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം അറാഫത്ത് പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് ഇരുവരെയും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ നിന്ന് പിടികൂടി.

അറാഫത്ത് പോക്‌സോ കേസ് പ്രകാരം മൂന്ന് മാസം ജയിലിലായി. പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പവും വിട്ടു. ജയിലിൽ നിന്നിറങ്ങിയ അറാഫത്ത് വീണ്ടും പെൺകുട്ടിയുമായി സൗഹൃദം കൂടി. 27ന് ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വിതുര പൊലീസിൽ പരാതി നൽകി.

ഇവരെ തെരഞ്ഞ് വിതുര സി.ഐ എസ്. ശ്രീജിത്തും, എസ്.ഐ വി. നിജാമും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൂന്ന് ദിവസം എത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. അറാഫത്തിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികളാണ് വിതുര പൊലീസിൽ വിവരമറിയിച്ചത്.

തുടർന്ന് പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 27ന് രാത്രിയാകാം ഇരുവരും മരിച്ചതെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.