video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ല ; ജേക്കബ് തോമസ്

ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ല ; ജേക്കബ് തോമസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡി.ജി.പി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

വ്യവസായ വകുപ്പിൽ തന്നെ നിയമിച്ചത് പകപോക്കലാണ്. താൻ വിജിലൻസിൽ ജോലി ചെയ്യുമ്പോൾ കേസിൽ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസയമന്ത്രി. ചില തസ്തികകളിൽ നിയമിക്കുമ്പോൾ അത് നൽകുന്ന സന്ദേശം ജനം തിരച്ചറിയുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷമായി സസ്‌പെൻഷനിൽ കഴിഞ്ഞ ജേക്കബ് തോമസിനെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റ്ഡ് മാനേജിംഗ് ഡയറക്ടറായാണ് നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്‌പെൻഷനിലുള്ള ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments