video
play-sharp-fill

മരച്ചുവട്ടിലിരുന്നു വിശ്രമിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് മരച്ചില്ല വീണ് ദാരുണാന്ത്യം

മരച്ചുവട്ടിലിരുന്നു വിശ്രമിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് മരച്ചില്ല വീണ് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

ചെറുതോണി: മരച്ചുവട്ടിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ തലയിൽ മരച്ചില്ല വീണ് മരിച്ചു. ഭൂമിയാകുളം തൊട്ടിയിൽ തങ്കച്ചന്റെ ഭാര്യ എൽസി(51) ആണ് മരിച്ചത്. പുല്ല് മുറിച്ച് കഴിഞ്ഞ് വീശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം.

വീടിനു സമീപത്തെ പുരയിടത്തിൽ ഭർത്താവിനൊപ്പം പുല്ലുചെത്തുന്നതിനും വിറക് ശേഖരിക്കുന്നതിനുമായി വീട്ടമ്മ പോയിരുന്നു. ചെത്തിയ പുല്ലിലെ ഒരുകെട്ട് വീട്ടിൽകൊണ്ടുവയ്ക്കാൻ ഭർത്താവിന് നൽകിയതിന് ശേഷം എൽസി മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറമ്പിലെ റബർ മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. അതിന്റെ ചില്ലകളിൽ ഒന്ന് മരത്തിന് മുകളിൽ തങ്ങി നിന്നത് വീട്ടമ്മയുടെ മേൽ വീഴുകയായിരുന്നു. ഭർത്താവ് വീട്ടിൽ പോയി തിരികെ എത്തിയപ്പോൾ ഭാര്യ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.