play-sharp-fill
ഉപതെരഞ്ഞെടുപ്പ് : യുപിയിലും ത്രിപുരയിലും ബിജെപി മുന്നിൽ , ഛത്തീസ്ഗഢിൽ കോൺഗ്രസ്

ഉപതെരഞ്ഞെടുപ്പ് : യുപിയിലും ത്രിപുരയിലും ബിജെപി മുന്നിൽ , ഛത്തീസ്ഗഢിൽ കോൺഗ്രസ്

സ്വന്തം ലേഖിക

ന്യൂഡൽഹി: പാലായ്ക്കൊപ്പം ഈ മാസം 23-ന് തിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ മറ്റു മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലാണ് പാലായെ കൂടാതെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഛത്തീസ്ഗഢിലെ ദന്തെവാഡയിൽ കോൺഗ്രസിന്റെ ദേവതി കർമായാണ് മുന്നേറി കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നാലായിരത്തിലധികം വോട്ടുകൾക്കാണ് ഇവിടെ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ഇവിടുത്തെ ബിജെപി എംഎൽഎ ഭിമാ മാന്ദവി ഏപ്രിലിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തർപ്രദേശിലെ ഹമിർപുരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ യുവ്രാജ് സിങ് രണ്ടായിരത്തോളം വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപിയുടെ എംഎൽഎ ആയിരുന്ന അശോക് കുമാർ ചന്ദേൽ കൊലപാതക കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ത്രിപുരയിലെ ബദർഘട്ടിലും ബിജെപിയാണ് മുന്നേറുന്നത്. ബിജെപി സ്ഥാനാർഥിയായ മിമി മജുംദാർ മൂവായിരത്തോളം വോട്ടുകൾക്കാണ് മുന്നേറുന്നത്. സിപിഎം സ്ഥാനാർഥിയാണ് രണ്ടാംസ്ഥാനത്ത്. ബിജെപിയുടെ സിറ്റിങ് എംഎൽഎ ദിലിപ് സർക്കാർ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.