ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകൾ മറുപക്ഷത്തേക്ക് പോയി ; നിർണായക സമയത്ത് വെടിയുതിർത്ത് ജോസഫ്
സ്വന്തം ലേഖിക
തൊടുപുഴ: യുഡിഎഫിൻറെ ശക്തികേന്ദ്രമായ രാമപുരത്ത് വോട്ടു കുറഞ്ഞതിനു കാരണം കണ്ടെത്തി കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിൻറെ വോട്ടുകൾ മറുപക്ഷത്തേക്കു പോയി എന്നതാണ് കാരണമായി ജോസഫ് മാധ്യമങ്ങളോടു പ്രതികരിച്ചത്. കൂടുതൽ വിശകലനങ്ങൾക്കു ഫലം വരേണ്ടതുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
രാമപുരം ഉൾപ്പെടെ 28 ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, മാണി സി. കാപ്പൻ മുന്നിലാണ്. ജോസ് കെ. മാണി വിഭാഗം നേതാവായ റോഷി അഗസ്റ്റിൻറെ സ്വന്തം നാടുകൂടിയാണ് രാമപുരം. ഇത് വരുംദിവസങ്ങളിൽ ചോദ്യങ്ങൾ ഉയർത്തുമെന്ന് ഉറപ്പാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0