play-sharp-fill
ചതിച്ചത് ജോസോ ജോസഫോ: കേരള കോൺഗ്രസിൽ കൂട്ടയടി; കോൺഗ്രസിലും പൊട്ടിത്തെറിയ്ക്ക് സാധ്യത

ചതിച്ചത് ജോസോ ജോസഫോ: കേരള കോൺഗ്രസിൽ കൂട്ടയടി; കോൺഗ്രസിലും പൊട്ടിത്തെറിയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ

കോട്ടയം: അര നൂറ്റാണ്ടിന്റെ കെ.എം മാണിയുടെ ചരിത്രം സോപ്പ് കുമിള പോലെ പൊട്ടിത്തകർന്നത് ആരുടെ കുറ്റമെന്ന്് ആരോപിച്ച് കേരള കോൺഗ്രസിൽ കൂട്ട അടി തുടങ്ങി. കള്ളൻകപ്പലിൽ തന്നെ എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ, വോട്ട് ചോർന്നത് ജോസ് വിഭാഗത്തിൽ നിന്നു തന്നെയാണെന്ന പ്രഖ്യാപനവുമായി പി.ജെ ജോസഫും തിരിച്ചടിച്ചതോടെ പാലായെച്ചൊല്ലി കേരള കോൺഗ്രസിൽ കൂട്ട അടി ആരംഭിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായപ്പോൾ തന്നെ കേരള കോൺഗ്രസിൽ പൊട്ടിത്തെറിയും ആരംഭിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചപ്പോൾ തന്നെ പരസ്പരം ഏറ്റുമുട്ടൽ കേരള കോൺഗ്രസിൽ ആരംഭിച്ചിരുന്നു. ജോസ് കെ.മാണിയ്‌ക്കെതിരെ ജോസഫ് വിഭാഗവും, തിരിച്ചും ഏറ്റുമുട്ടിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനു പിന്നാലെ രണ്ടില ചി്ഹ്നത്തെച്ചൊല്ലിയായിരുന്നു തർക്കം ആരംഭിച്ചത്. ഇത് സാധാരണക്കാർക്കിടയിൽ കേരള കോൺഗ്രസിനെപ്പറ്റി അഭിപ്രായം കുറച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
പാലായിൽ ജോസഫ് വിഭാഗത്തിന് കാര്യമായ വോട്ടില്ലെന്നും, അതുകൊണ്ടു തന്നെ ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് ജോസ് വിഭാഗം ആദ്യം മുതൽ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പാളയത്തിലെ പട തന്നെ വിനാശകരമായെന്നാണ് വ്യക്തമാകുന്നത്. തന്റെ കുടുംബത്തിന് പുറത്തു നിന്നും ഒരു സ്ഥാനാർത്ഥിയുണ്ടാകുന്നതിനെ ജോസ് കെ.മാണിയും കൂട്ടരും അംഗീകരിച്ചിരുന്നില്ല ഇതാണ് തോൽവിയ്ക്ക്് കാരണമെന്നാണ് ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നത്.
ഇത് കൂടാതെ പാലാ മണ്ഡലത്തിൽ ആഞ്ഞ് പിടിച്ചിട്ടും തോൽപ്പിക്കാനാവാതെ പോയ കെ.എം മാണിയുടെ പിൻഗാമിയെ തകർത്ത് തങ്ങളുടെ മണ്ഡലം തിരികെ പിടിക്കാനുള്ള കോൺഗ്രസിന്റെ വാശിയും മ്ണ്ഡലത്തിലെ മാണി സി.കാപ്പന്റെ വിജയത്തോടെ വ്യക്തമാകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും കൃത്യമായി കോ്ൺഗ്രസുകാർ കാലുവാരിയെന്ന് വ്യക്തമാകുന്നത്.