ചരിത്രം തിരുത്തി മാണി: മാണിയെ തഴയാനാകാതെ പാലാക്കാർ; കെ.എം മാണിയില്ലെങ്കിൽ മാണി സി.കാപ്പൻ
സ്വന്തം ലേഖകൻ
കോട്ടയം: മാണിയോടുള്ള പ്രേമം ഒരിക്കൽ കൂടി വ്യക്തമാക്കി പാലാക്കാർ. കെ.എം മാണി 55 വർഷം പ്രതിനിധീകരിച്ച പാലാ മണ്ഡലത്തിൽ മറ്റൊരു മാണി തന്നെ തങ്ങളുടെ ജനപ്രതിനിധിയായി വരട്ടെ എന്ന നിലപാടാണ് ഇപ്പോൾ പാലാക്കാർ സ്വീകരിച്ചിരിക്കുന്നത്. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ മാണി സി.കാപ്പൻ കുതിച്ച് കയറുകയാണ്. 8.45 മുതൽ വോ്ട്ട് എണ്ണിയപ്പോൾ മുതൽ കൃത്യമായ മേധാവിത്വത്തോടെ മാണി സി.കാപ്പൻ കുതിക്കുകയാണ്. കെ.എം മാണിയുടെ ഓർമ്മ നിലനിർത്തുന്ന തിരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ തന്നെ പേരിലൂടെ എംഎൽഎയായി മതിയെന്നാണ് തത്വത്തിൽ പാലാക്കാർ തീരുമാനിച്ചിരിക്കുന്നത്. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാമെന്ന തന്ത്രം പോലും ജോസ് ടോമിന് സാധിച്ചില്ല. ആദ്യ ഘട്ടം മുതൽ തന്നെ കൃത്യമായ ലീഡുകളോടെ മാണി സി.കാപ്പൻ കുത്തിക്കുകയായിരുന്നു.
പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ആറ് വോട്ട് വീതം നേടി ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം എ്ത്തുകയായിരുന്നു. എന്നാൽ, പിന്നീട് ഓരോ ഘട്ടത്തിലും കൃത്യമായ വോട്ട് ലീഡ് നേടി മാണി സി.കാപ്പൻ കുതിക്കുകയാണ്. മൂന്ന് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴാണ് 2445 വോട്ടിന്റെ ലീഡ് നേടി പത്തു മണിയോടെ സ്ഥാനാർത്ഥി മാണി സി.കാപ്പൻ മുന്നിലെത്തിയിരിക്കുന്നത്.