രാമപുരത്ത് കോൺഗ്രസുകാർ കാലുവാരി: മാണിയെയും ചാഴികാടനെയും പിൻതുണച്ച രാമപുരം ജോസ് ടോമിനെ കാലുവാരി
സ്വന്തം ലേഖകൻ
കോട്ടയം: രാമപുരത്ത് കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രാമപുരത്ത് ജോസ് ടോമിനെ കാലുവാരിയെന്ന് സൂചന. കള്ളൻ കപ്പലിൽ തന്നെയെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം കൂടി രംഗത്ത് എത്തിയതോടെ കാലുവാരൽ ഉറപ്പായെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
രാമപുരം പഞ്ചായത്തിലെ 15 ബൂത്തുകളിലെ വോട്ട് എണ്ണിയപ്പോഴാണ് കൃത്യമായ മേധാവിത്വം എൽഡിഎഫ് സ്ഥാനാർത്ഥി നേടിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 180 വോട്ടിന്റെ ലീഡാണ് ഇവിടെ കെ.എം മാണിയ്ക്ക് ലഭിച്ചിരുന്നത്. രാമപുരം പഞ്ചായത്തിൽ തോമസ് ചാഴികാടൻ 4440 വോട്ടിന്റെ ലീഡാണ് നേടിയത്. എന്നാൽ, ഈ ട്രെൻഡെല്ലാം തകർത്താണ് ഇപ്പോൾ 162 വോട്ടിന്റെ ലീഡ് മാണി സി.കാപ്പൻ നേടിയിരിക്കുന്നത്.
രാമപുരം പഞ്ചായത്തിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ നേരത്തെ മുതൽ തർക്കങ്ങളുണ്ടായിരുന്നു. ഇതു കൂടാതെയാണ് എ- ഐ ഗ്രൂപ്പുകൾ തമ്മിൽ മണ്ഡലത്തിലുണ്ടായിരുന്ന തർക്കങ്ങൾ. എന്നാൽ, ഇതെല്ലാം തിരഞ്ഞെടുപ്പിൽ കൃത്യമായി ബാധിക്കുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്.