play-sharp-fill
പാലായിലെ വോട്ടുകൾ എണ്ണിത്തുടങ്ങി: ആദ്യ ഫലസൂചനകൾ അൽപ സമയത്തിനകം; കെ.എം മാണിയുടെ പിൻഗാമി ആരെന്ന് ഇന്നറിയാം

പാലായിലെ വോട്ടുകൾ എണ്ണിത്തുടങ്ങി: ആദ്യ ഫലസൂചനകൾ അൽപ സമയത്തിനകം; കെ.എം മാണിയുടെ പിൻഗാമി ആരെന്ന് ഇന്നറിയാം

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: പാലായിലെ ആദ്യ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് തുടക്കമായി. ആദ്യ ഫല സൂചനകൾ അൽപ സമയത്തിനകം അറിയാൻ സാധിക്കും. കൗണ്ടിങ് ഏജന്റുമാർ അടക്കമുള്ളവർ വോട്ടിംങ് റൂമിനുള്ളിലേയ്ക്ക് കടന്നു.
കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കൈതച്ചക്ക ചിഹ്നത്തിൽ ജോസ് ടോമും, ക്ലോക്ക് ചിഹ്നത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി.കാപ്പനും, താമര ചിഹ്നത്തിൽ എൻഡിഎ സ്ഥാനാർത്തിയായി ബിജെപി ജില്ലാ ്പ്രസിഡന്റ് എൻ.ഹരിയുമാണ് മത്സരിക്കുന്നത്.
പാലാ കാർമ്മൽ പബ്ലിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 14 മേശകളിലാണ് വോട്ട് എണ്ണുന്നത്. ആദ്യം സർവ്വീസ് വോട്ട്, പിന്നെ പോസ്റ്റൽ വോട്ട് എന്നിവയാണ് എണ്ണുന്നത്. റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് സർവ്വീസ് വോട്ട് , പോസ്റ്റൽ വോട്ട് എന്നിവ എണ്ണുക. ഈ ഫലം പുറത്തു വന്ന ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണത്തുടങ്ങും. 27 തപാൽ വോട്ടുകളിൽ 15 എണ്ണം മാത്രമാണ് തിരികെ എത്തിയിരിക്കുന്ന്. 153 സർവീസ് വോട്ടുകളിൽ 14 എണ്ണം മാത്രമാണ് പുറത്തു വന്നത്.
ആദ്യം രാമപുരം പഞ്ചായത്തിൽ നിന്നുള്ള ലീഡാണ് ആദ്യം പുറത്ത് വരിക. തുടർന്ന് ഓരോ പഞ്ചായത്തുകളിലെയും ലീഡ് പുറത്തു വരും. രാമപുരം( ബൂത്ത് ഒന്ന് മുതൽ 22 വരെ)
കടനാട്( 23 മുതൽ 37 വരെ),മേലുകാവ്(38 മുതൽ 45 വരെ)
മൂന്നിലവ്(46 മുതൽ 54 വരെ), തലനാട്(55 മുതൽ 61 വരെ)
തലപ്പുലം(62 മുതൽ 71 വരെ), ഭരണങ്ങാനം(72 മുതൽ 83 വരെ), കരൂർ(84 മുതൽ 102 വരെ), മുത്തോലി( 103 മുതൽ 116 വരെ), പാലാ നഗരസഭ(117 മുതൽ 134 വരെ), മീനച്ചിൽ(135 മുതൽ 148 വരെ), കൊഴുവനാൽ(149 മുതൽ 158 വരെ), എലിക്കുളം(159 മുതൽ 176 വരെ) എന്നിങ്ങനെയാണ് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ നടക്കുക.