ബില്ലടച്ചില്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരാറുണ്ടോ: ഈ വാർത്ത വായിച്ചാൽ നിങ്ങളും ഇനി പ്രതികരിച്ചു പോകും: കെ.എസ്.ഇ.ബിയ്ക്ക് കിട്ടാനുള്ള 250 കോടിയിൽ 75 കോടിയും വമ്പൻമാരുടേത്: കേസും പുക്കാറുമില്ലെങ്കിലും എം.എ യൂസഫലി അടക്കമുള്ള ശതകോടീശ്വരൻമാരുടെ ഫ്യൂസുകാരൻ കൈവിറച്ച് കെ.എസ്.ഇ.ബി; വിവരാവകാശ വിവരപ്രകാരം തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ച കണക്കുകൾ ഞെട്ടിക്കുന്നത്
തേർഡ് ഐ ബ്യൂറോ
കോട്ടയം: പണവും സ്വാധീനവുമില്ലാത്ത പാവപ്പെട്ടവൻ വൈദ്യുതി ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഊരി ഓഫിസിൽ വയ്ക്കുന്ന കെ.എസ്.ഇ.ബി ഏമാന്മാർ അറിയാൻ. നിങ്ങളുടെ മൂക്കിൽ തുമ്പിൽ കുടിശിക കിടക്കുന്ന 250 കോടി രൂപയിൽ 75 കോടിയും ഈ നാട്ടിലെ ശതകോടീശ്വരൻമാരുടേത്. കേസും കൂട്ടവും ഒന്നുമില്ലെങ്കിൽ ഒരു രൂപ പോലും വൈദ്യുതി ബിൽ അടയ്ക്കാൻ തയ്യാറാകാത്ത കോടീശ്വരൻമാരുടെ ഫ്യൂസ് ഊരാൻ കെ.എസ്.ഇബിയ്ക്ക് കൈവിറയ്ക്കുകയാണ്. കൊച്ചിയിലെ ലുലുമാൾ ഉടമയും ശതകോടീശ്വരനുമായ എം.എ യൂസഫലി അടക്കമുള്ള വമ്പൻ വ്യവസായികളാണ് കോടികളുടെ കുടിശിക കെ.എസ്.ഇ.ബിയ്ക്ക് നൽകാനുള്ളത്. കേസില്ലാത്ത പത്തു ലക്ഷത്തിലധികം രൂപ കുടിശിക വരുത്തിയിട്ടുള്ള കമ്പനികളുടെ ലിസ്റ്റാണ് തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം കെ.എസ്.ഇ.ബിയിൽ നിന്നും ശേഖരിച്ചത്. പത്തു ലക്ഷത്തിനു മുകളിൽ കുടിശിക വരുത്തിയ 110 കമ്പനികൾ ചേർന്ന് കെ.എസ്.ഇബിയ്ക്ക് നൽകാനുള്ളത് 74.51 കോടി രൂപയാണ്. ഈ തുക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി ഇതുവരെയും ഒരു ചെറുവിരൽ പോലും അനക്കുന്നില്ലെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.
ഈ പട്ടികയിൽ ഏറ്റവും കൂടുതൽ തുക കുടിശിഖയായി കാണിച്ചിരിക്കുന്നത് ട്രാവൻകൂർ റയോൺസിനാണ് 27.97 കോടി രൂപയാണ് ട്രാവൻകൂർ റയോൺസ് കെ.എസ്.ഇബിയ്ക്ക് നൽകാനുള്ളത്. പാലക്കാട് പ്രവർത്തിക്കുന്ന അഗ്നിസ്റ്റീൽസാണ് 7.88 കോടി രൂപ കുടിശികയുമായി രണ്ടാം സ്ഥാനത്തുള്ളത്. കോഴിക്കോട് ഹോട്ടൽ മഹാറാണി ആറു കോടി രൂപയും, പാലക്കാട് സെയ്ന്റ് ഗോബാൻ ഗ്ലാസ് 1.92 കോടി രൂപയും കുടിശിക വരുത്തിയിട്ടുണ്ട്. കൊച്ചി ഇടപ്പള്ളിയിൽ എം.എ യൂസഫലിയുടെ ഉടമസ്ഥതയിൽ പ്രതിദിനം ലക്ഷങ്ങളുടെ വിറ്റുവരവുള്ള ലുലുമാളിന്റെ വൈദ്യുതി കുടിശിക 55 ലക്ഷം രൂപയാണ്.
കലൂരിലെ പി.വി.എസ് ആശുപത്രി 52 ലക്ഷം രൂപയും, തിരുവനന്തപുരം എസ്.യു.ടി ആശുപത്രി 72 ലക്ഷം രൂപയും കുടിശിക വരുത്തിയിട്ടുണ്ട്. സീ ലോർഡ് സ്റ്റാർ ഹോട്ടലിന് 41 ലക്ഷം രൂപയാണ് കുടിശികയുള്ളത്. കളമശേരി റിലയൻസ് റീട്ടെയിലിനും 21.66 ലക്ഷം രൂപ കെ.എസ്.ഇ.ബിയ്ക്ക് നൽകാനുള്ളത്. ആലപ്പുഴയിലെ വീരയ്യ സിനിമാസിന് 17.77 ലക്ഷം രൂപയാണ് കുടിശികയുള്ളത്. തിരുവല്ല പോബ്‌സ് ഗ്രൂപ്പ് 15 ലക്ഷം രൂപയും, കോവളത്തെ മുത്തൂറ്റ് ഹോട്ടൽ 10 ലക്ഷം രൂപയും കുടിശിക വരുത്തിയിട്ടുണ്ട്.
സാധാരണക്കാരന്റെ വൈദ്യുതി ബിൽ ഒരു ദിവസം വൈകിയാൽ കർശന നടപടികളുമായി രംഗത്തിറങ്ങുന്ന കെ.എസ്.ഇബി അധികൃതർ പക്ഷേ ഇത്തരക്കാരുടെ കുടിശികകളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസിൽ കുടുങ്ങിയതിനാലാണ് നേരത്തെ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ട 250 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാൻ സാധിക്കാത്തതെന്നായിരുന്നു കെ.എസ്.ഇബിയുടെ വാദം. എന്നാൽ, കേസില്ലാത്ത 75 കോടി രൂപ വമ്പൻമാരിൽ നിന്നും ഇനിയും പിരിച്ചെടുക്കാൻ നടപടിയെടുക്കാത്തത് എന്താണെന്ന ചോദ്യത്തിന് പക്ഷേ, മറുപടി നൽകാൻ വൈദ്യുതി വകുപ്പിന് സാധിക്കുന്നില്ല.

Third Eye News Live
0