play-sharp-fill
ഇനി മുതൽ വാടകയ്ക്ക് താമസിക്കുന്നവർക്കും സൗജന്യ വൈദ്യുതി :കേജ്‍രിവാള്‍

ഇനി മുതൽ വാടകയ്ക്ക് താമസിക്കുന്നവർക്കും സൗജന്യ വൈദ്യുതി :കേജ്‍രിവാള്‍

സ്വന്തം ലേഖിക

ദില്ലി: രാജ്യതലസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുന്നവർക്ക് വമ്പൻ പ്രഖ്യാപനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 200 യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകിയതിന് പിന്നാലെയാണ് വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ വൈദ്യുതി പദ്ധതിയുടെ ഗുണം ലഭിക്കാനുള്ള ദില്ലി മുഖ്യമന്ത്രിയുടെ നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് പ്രഖ്യാപനം. ‘മുഖ്യമന്ത്രി കിരായേദാർ ബിജ്‌ലി മീറ്റർ യോജന’ എന്നാണ് പദ്ധതിയുടെ പേര്. വാടകയ്ക്ക് താമസിക്കുന്നവർക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റ് മീറ്റർ നൽകുന്നതാണ് പദ്ധതി. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വാടക കരാറിൻറെ കോപ്പി മാത്രമാണ് ഈ പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ ലഭിക്കാൻ ആവശ്യമായ രേഖ. വാടകയ്ക്ക് വീടുനൽകിയ ആളിൻറെ എൻഒസിയോ മറ്റ് സാക്ഷ്യ പത്രമോ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകാൻ ആവശ്യമായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദില്ലി സർക്കാരിൻറെ വൈദ്യുതി ചാർജ് സബ്‌സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടി ലഭ്യമാകണംഎന്ന ഉദ്ദേശത്തോടെയാണ് നീക്കമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. ദില്ലിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് സഫലമാകുന്നതെന്ന് കേജ്‌രിവാൾ പറഞ്ഞു. മൂവായിരം രൂപ മുൻകൂർ അടച്ച് വാടകക്കാർക്ക് പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കാം.

201 മുതൽ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും ബിൽ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്സിഡി നൽകുമെന്ന് കേജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.