play-sharp-fill
നടൻ സൽമാൻ ഖാന്  വധഭീഷണി , പോലീസ് അന്വേഷണം ആരംഭിച്ചു

നടൻ സൽമാൻ ഖാന് വധഭീഷണി , പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക

ബോളിവുഡ് താരം സൽമാൻ ഖാന് സോഷ്യൽ മീഡിയയിലൂടെ വധഭീഷണി. ഗാരി ഷൂട്ടർ എന്ന വ്യക്തിയാണ് സ്റ്റുഡന്റ് ഓർഗനൈസേഷൻ ഒഫ് പഞ്ചാബ് യൂണിവേഴ്‌സിറ്റി(സോപു) എന്ന ഫേസ്ബുക്ക് പേജിൽ സെപ്തംബർ 16ന് വധഭീഷണി മുഴക്കിക്കൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സൽമാൻ, ഇന്ത്യൻ നിയമത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെടുമായിരിക്കും. എന്നാൽ ബിഷ്‌ണോയ് സമാജും, സോപു പാർട്ടിയും നിങ്ങളെ വെറുതെ വിടില്ല. സോപുവിന്റെ കോടതിയിൽ നിങ്ങൾ കുറ്റക്കാരനാണ്. പെൺകുട്ടികളെ ബഹുമാനിക്കൂ, മൃഗങ്ങളെ സംരക്ഷിക്കൂ, മദ്യപാനം ഉപേക്ഷിക്കൂ, പാവങ്ങളെ സഹായിക്കൂ…’ഗാരി കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൽമാൻഖാന്റെ ചിത്രത്തിനൊപ്പമാണ് ഹിന്ദിയിലുള്ള ഭീഷണി കുറിപ്പ്. കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സെപ്തംബർ 27ന് കോടതിയിൽ വാദം നടക്കുന്നതിന് മുന്നോടിയാണ് പോസ്റ്റ്.കൃഷ്ണ മൃഗത്തെ സംരക്ഷിക്കുകയും മൃഗങ്ങളെ ദൈവമായി കാണുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്‌ണോയ് സമൂഹം.

പൊലീസ് ജാഗ്രതയിലാണ്. അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. താരത്തിന് കനത്ത സുരക്ഷ ഒരുക്കും’- ജോധ്പൂർ ഡി.സി.പി ധർമേന്ദ്ര യാദവ് പറഞ്ഞു. 1998ൽ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തിൽ രാത്രി വേട്ടയ്ക്കിറങ്ങിയ സൽമാനും സംഘവും വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ കൊന്നുവെന്നാണ് കേസ്.