play-sharp-fill
ഗ്രാൻ കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കി

ഗ്രാൻ കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കി

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിൻറെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ്വേകാനായി തുടങ്ങിയ ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ നിർത്തലാക്കുന്നു. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം കൈകൊണ്ടത്. വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വാർത്താക്കുറിപ്പിലൂടെ സർക്കാർ അറിയിച്ചു.

മറ്റ് തീരുമാനങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോർട്ടിനെ തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.
  • സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിൻറെ ഭാഗമായി തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലാ കലക്ടറേറ്റുകളിൽ ജില്ലാ ലോ ഓഫീസർമാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ നിയമവകുപ്പിലെ അഡീഷൻ ടു കേഡറായി മൂന്നു തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
  • ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
  • ഫാക്ടറീസ് ആൻറ് ബോയിലേഴ്‌സ് വകുപ്പിൽ വനിതാക്ഷേമം മുൻനിർത്തി ഒരു ഫാക്ടറി ഇൻസ്‌പെക്ടർ (വനിത) തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
  • മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് അനുവദിച്ച സ്റ്റാഫ് പാറ്റേണിൽ ഒമ്പത് ബി.എം.സി ടെക്‌നീഷ്യൻ തസ്തികകൾ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫീസർ തസ്തികകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
  • ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ തുടങ്ങാൻ തീരുമാനിച്ച ചാലക്കുടി റീജിണൽ സയൻസ് സെൻറർ ആൻറ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൻറെ ചെലവ് സയൻസ് സെൻററിൻറെ വരുമാനത്തിൽ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തീരുമാനം.