play-sharp-fill
ഏറ്റുമാനൂരിൽ ആഷയ്ക്ക് ഏറ്റത് ക്രൂരമർദനം: തല ഭിത്തിയിൽ ഇടിപ്പിച്ചു; പട്ടികയ്ക്ക് പല തവണ അടിച്ചു; ക്രൂരമർദനത്തിന് ഒടുവിൽ യുവതിയ്ക്ക് ദാരുണ മരണം; ശരീരം നിരയെ ചതവിന്റെ പാടുകളും

ഏറ്റുമാനൂരിൽ ആഷയ്ക്ക് ഏറ്റത് ക്രൂരമർദനം: തല ഭിത്തിയിൽ ഇടിപ്പിച്ചു; പട്ടികയ്ക്ക് പല തവണ അടിച്ചു; ക്രൂരമർദനത്തിന് ഒടുവിൽ യുവതിയ്ക്ക് ദാരുണ മരണം; ശരീരം നിരയെ ചതവിന്റെ പാടുകളും

ക്രൈം ഡെസ്‌ക്

ഏറ്റുമാനൂർ: ബന്ധുവുമായുള്ളത് അവിഹിത ബന്ധമാണെന്ന് സംശയിച്ച് ഭർത്താവിനെ ചോദ്യം ചെയ്ത യുവതി കൊല്ലപ്പെട്ടത് അതിക്രൂരമായ മർദനത്തെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് യുവതിയ്‌ക്കേറ്റ ക്രൂരമായ മർദനം വ്യക്തമായത്. തല ഭിത്തിയിൽ ഇടിപ്പിച്ചതിന്റെയും പട്ടികയ്ക്ക് അടിച്ചതിന്റെയും വ്യക്തമായ സൂചനകൾ ഇവരുടെ ശരീരത്തിലുണ്ട്. ദിവസങ്ങൾ പഴക്കമുള്ള ചതവുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി ഇവർ ഭർത്താവിന്റെ മർദനത്തിന് ഇരയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരിക്കുന്നത്.



കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ഏറ്റുമാനൂർ പട്ടിത്താനം ശാന്തിഭവനിൽ ആഷ (22) ഭർത്താവിന്റെ അടിയേറ്റ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് വിനീത് വിജയനെ (30) ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തിരുന്നു. ആഷയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് ഇവർ നേരിട്ടിരുന്ന ക്രൂരത പൊലീസിനു വ്യക്തമായത്.
ആഷയ്ക്കും വിനീതിനും ഒപ്പം താമസിച്ചിരുന്ന ബന്ധുവായ സ്ത്രീയുമായി വിനീതിന് വഴിവിട്ട ബന്ധമുണ്ടെന്ന് ആഷ സംശയിച്ചിരുന്നു. ഇവർ ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന വിനീത് ആഷയോടെ ക്ഷുഭിതയാകുകയും, സ്ഥിരമായി മർദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസം രാത്രിയിൽ വീട്ടിലെത്തിയ വിനീതും ആഷയും തമ്മിൽ ഇതിനെച്ചൊല്ലി അതിരൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ഇരുവരും തമ്മിൽ അടിപിടിയായി. ആഷയെ അടിച്ചു വീഴ്ത്തിയ വിനീത് ഇവരുടെ തല ഭിത്തിയിലും, തറയിലും പിടിച്ച് ഇടിച്ചു. തുടർന്ന് വീടിനുള്ളിൽ നിന്നും പട്ടിക എടുത്ത് ആഷയുടെ തലയിൽ പലതവണ അടിച്ചു. അടിയേറ്റ് അബോധാവസ്ഥയിൽ ആഷ വീഴുകയായിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് വിനീതിനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. ആഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group