play-sharp-fill
ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പാലായിലെ കോളേജുകളിൽ കൂട്ട അടി:പാലാ പോളിടെക്‌നിക്കിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ മർദനം

ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പാലായിലെ കോളേജുകളിൽ കൂട്ട അടി:പാലാ പോളിടെക്‌നിക്കിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ മർദനം

ക്രൈം ഡെസ്‌ക്

പാലാ: ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാലാ പോളിടെക്‌നിക്ക് കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. കോളേജ് ഗേറ്റ് അകത്തു നിന്നു പൂട്ടിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെയും അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. ക്രൂരമായ മർദനമാണ് ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നതെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ പാലാ പോളിടെക്‌നിക് കോളേജിൽ വൻ സംഘർഷങ്ങളാണ് അരങ്ങേറിയത്. പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പിൽ കെ.എസ്.യു പ്രവർത്തകർ മത്സരിച്ചിരുന്നു.

മത്സരിച്ച് വിജയിച്ച കെ.എസ്.യു പ്രവർത്തകരെ ആദ്യഘട്ടം മുതൽ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് എസ്.എഫ്.ഐ ആദ്യം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. വിജയിച്ച കെ.എസ്.യു പ്രവർത്തകർ ക്യാമ്പസിൽ കയറരുതെന്നായിരുന്നു എസ്.എഫ്.ഐയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്തതോടെ ഒരു വിഭാഗം എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തി കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ
കോളേജ് ആർട്സ് ക്ലബ്ബ് സെക്രട്ടറി ആൽവിൻ തോമസ്, കെ എച്ച് അക്ഷയ്, രോഹിത് പോൾ എന്നിവർക്ക് സാരമായി പരുക്കേറ്റു. ഇവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പിന് ശേഷം ചൊവ്വാഴ്ചയാണ് കോളേജ് തുറന്നത്. സംഘർഷം തുടങ്ങിയതോടെ പോലീസ് ക്യാമ്പസിൽ എത്തിയെങ്കിലുംഎസ്.എഫ്.ഐ പ്രവർത്തകർ ഗേറ്റും ഗ്രില്ലും പൂട്ടി പോലീസ് അകത്തുകടക്കുന്നത് തടഞ്ഞു. പോലീസിനെ തള്ളി പുറത്താക്കാൻ ശ്രമിച്ചതോടെ കൂടുതൽ പോലീസ് എത്തി. തുടർന്ന് സംഘർഷം രൂക്ഷമായതോടെ കോളേജ് അടച്ചു