play-sharp-fill
ട്രോളർമാർക്ക് പിടിവീഴുന്നു ;സോഷ്യൽ മീഡിയയിൽ ട്രോളുകൾ വഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീം കോടതി

ട്രോളർമാർക്ക് പിടിവീഴുന്നു ;സോഷ്യൽ മീഡിയയിൽ ട്രോളുകൾ വഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖിക

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ ട്രോൾവഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയകളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഓൺലൈനിൽ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികൾ സർക്കാർ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ആധാർ ബന്ധിപ്പിക്കണമെന്ന ഹർജിയിലാണ് നടപടി.

പല സന്ദേശങ്ങളുടെയും ഉറവിടം കണ്ടു പിടിക്കാൻ ചില സോഷ്യൽമീഡിയകൾക്ക് കഴിയാത്തതിൽ ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ഡിവിഷൻ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതി ഇടപെടൽ. ഇതിനായി മൂന്നാഴ്ചയ്ക്കകം മാർഗരേഖ തയാറാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽമീഡിയകളിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ വേണമെന്ന് വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ഫേസ്ബുക്ക് ഹർജി നൽകിയിരുന്നു. എന്നാൽ, നയരൂപീകരണത്തിൽ നേരിട്ട് ഇടപെടാൻ പരിമിതിയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

ആധാറും സമൂഹമാദ്ധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാർഗനിർദേശങ്ങൾക്ക് രൂപം നൽകുന്നുണ്ടെങ്കിൽ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാതെയാണു സമൂഹമാദ്ധ്യമങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.