പാലാ ഉപതെരഞ്ഞടുപ്പിൽ മാണി സി കാപ്പാൻ വിജയം കൈവരിക്കും :വി എൻ വാസവൻ
സ്വന്തം ലേഖിക
പാലാ: ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ ഉജ്വല വിജയം നേടുമെന്ന് സിപിഎം ജില്ലാസെക്രട്ടറി വി. എൻ. വാസവൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിളക്കമാർന്ന രാഷ്ട്രീയം ഉയർത്തിപ്പിടിച്ചും സംസ്ഥാന സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിശദീകരിച്ചും പാലായിലെ വികസനപ്രശ്‌നങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചുമാണ് തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചത്. ഇതിന്റെയെല്ലാം അന്തിമഫലമായി മാണി സി. കാപ്പൻ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി .
Third Eye News Live
0