ചെറുനാരങ്ങ തൊട്ടാൽ കൈയ്ക്കും ; കിലോയ്ക്ക് 200 രൂപ
സ്വന്തം ലേഖിക
തിരുവനന്തപുരം: ഒരാഴ്ചയ്ക്കുള്ളിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയർന്നത് 200 രൂപ വരെ. ചെറുനാരങ്ങയുടെ വില ഒരാഴ്ച കൊണ്ട് ഇരട്ടിയായതാണ് റിപ്പോർട്ടുകൾ. നൂറ് രൂപ വരെയാണ് കിലോയ്ക്ക് നിന്ന നിൽപ്പിൽ വർധിച്ചത്.
ഒരു കിലോ ചെറുനാരങ്ങയ്ക്ക് 200 രൂപ വരെയാണ് ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ 80 രൂപയ്ക്കാണ് നാരങ്ങ വിറ്റത്. അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും നാരങ്ങ കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിൽ നിന്നും നാരങ്ങ വരുന്നത് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിലും നാരങ്ങയുടെ വരവ് കുറഞ്ഞാൽ നാരങ്ങ വെളളത്തിന്റെയും അച്ചാറിന്റെയും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്. മൊത്തക്കച്ചവടക്കാർ 180 രൂപയാണ് ഒരു കിലോ ചെറുനാരങ്ങയ്ക്ക് ഈടാക്കുന്നത്.