play-sharp-fill
മാതാവിനൊപ്പം ഉറങ്ങിക്കിടന്ന എട്ടാംക്ലാസുകാരി പാമ്പു കടിയേറ്റു മരിച്ചു

മാതാവിനൊപ്പം ഉറങ്ങിക്കിടന്ന എട്ടാംക്ലാസുകാരി പാമ്പു കടിയേറ്റു മരിച്ചു

സ്വന്തം ലേഖിക

കൊല്ലം: മാതാവിനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടിയത്താണ് സംഭവം. തഴുത്തല ഷമാൻ മൻസിലിൽ അബ്ദുൽ നാസറിന്റേയും സബീനയുടേയും മകളായ എട്ടാം ക്ലാസ് വിദ്യാർഥിനി ഫർസാന നാസിർ(12) ആണ് പാമ്പുകടിയേറ്റ് മരിച്ചത്.

പുലർച്ചെ ഒന്നരെയോടെയാണ് സംഭവം. മാതാവിനൊപ്പം കട്ടിൽ കിടന്ന് ഉറങ്ങുന്നതിനിടെ കുട്ടി നിലവിളിച്ച് എഴുന്നേൽക്കുകയായിരുന്നു. നിലവിളി കേട്ട് ഉണർന്ന വീട്ടുകാരോട് കൈയ്യിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞു. പരിശോധിച്ചപ്പോൾ കയ്യിൽ പാട് കണ്ടതിനെ തുടർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുള്ളുകാട് ഖുവത്തുൽ ഇസ്ലാം തൈക്കാവിലെ ഇമാമായ പിതാവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group