play-sharp-fill
റാംബോയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട: ജില്ലും കൂട്ടുകാരും സേനയിലെ സീനിയറിന് സല്യൂട്ടോടെ വിട നൽകി

റാംബോയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട: ജില്ലും കൂട്ടുകാരും സേനയിലെ സീനിയറിന് സല്യൂട്ടോടെ വിട നൽകി

സ്വന്തം ലേഖകൻ

കോട്ടയം: നീണ്ട പത്ത് വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ലോകത്ത് നിന്ന് തന്നെ വിട വാങ്ങിയ പൊലീസ് നായ റാംബോയ്ക്ക് സേനയുടെ സല്യൂട്ട് ..! ഔദ്യോഗിക ബഹുമതികളും ഗൺ സല്യൂട്ടുമായി റാംബോയുടെ സംസ്കാരം ജില്ലാ എ.ആർ ക്യാമ്പിൽ നടന്നു. സഹ പ്രവർത്തകരായ ജില്ലും , റീനയും , ബെയ്ലിയും , ഡോണും സേനയിലെ സീനിയറിന് അന്തിമ ഉപചാരം അർപ്പിച്ചു. പത്ത് മണിയോടെ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ റാംബോയുടെ സംസ്കാരം എ.ആർ ക്യാമ്പിൽ നടത്തി.


പ്രായാധിക്യത്തിന്റെ അസുഖങ്ങളാൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് റാംബോയുടെ അന്ത്യം സംഭവിച്ചത്. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ക്രമീകരണങ്ങളോടെ മൃതദേഹം ഡോഗ് സ്ക്വാഡ് ആസ്ഥാനത്ത് സൂക്ഷിച്ചു. തുടർന്ന് രാവിലെ പത്ത് മണിയോടെ സംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. പൊലീസിന്റെ ഔദ്യോഗിക ബ്യൂഗിൾ ടീം വാദ്യമേളങ്ങളോടെ അന്തിമോപചാരം അർപ്പിച്ചു. പൊലീസ് സേനാംഗങ്ങൾ ആകാശത്തേയ്ക്ക് വെടി ഉതിർത്ത് ഗൺ സല്യൂട്ട് നൽകി. തുടർന്ന് ഡോഗ് സ്ക്വാഡ് അംഗങ്ങൾ ലാബ്രഡോർ ഇനത്തിൽപ്പെട്ട സ്നിഫർ നായ ജില്ലിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളായ നായ്ക്കൾ റാംബോയുടെ മൃതദേഹത്തിൽ അന്തിമ ഉപചാരം അർപ്പിച്ചു. ശ്വാന സേനാംഗങ്ങൾ റാംബോയ്ക്ക് സല്യൂട്ട് നൽകി. തുടർന്ന് റാംബോയുടെ മൃതദേഹം സംസ്കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക ബഹുമതികളോടെയുള്ള റാംബോയുടെ സംസ്‌കാര ചടങ്ങുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.facebook.com/watch/?v=511726859658083