ലവ് ജിഹാദിന്റെ ലക്ഷ്യം ക്രിസ്ത്യൻ പെൺകുട്ടികൾ : ക്രൈസ്തവ സഭയുടെ ജാഗ്രതാ സന്ദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ന്യൂനപക്ഷ കമ്മിഷൻ: ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ പട്ടിക കമ്മിഷൻ പുറത്ത് വിട്ടു
ക്രൈം ഡെസ്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് സംഘം പ്രവർത്തിക്കുന്നതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കോഴിക്കോട്ടും ഡല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യൻ കണക്കുകൾ നിരത്തി ഇത് സമർത്ഥിക്കുന്നത്. ‘കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പിടിയിലാണ്. ഇവരെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നുവെന്നാണ് വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തെളിയിക്കുന്നതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. ചെറുപ്രായത്തിൽ മുതൽ തന്നെ കൃത്യമായ മത പഠനം നടത്തുന്നവരാണ് ക്രൈസ്തവർ. എന്നിട്ടും ഇത്തരത്തിൽ പെൺകുട്ടികൾ ലവ് ജിഹാദിൽ കുടുങ്ങുന്നുണ്ട്. ഇത് മതപാഠ ക്ലാസുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്.
സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണെന്നും ന്യൂനപക്ഷ കമ്മിഷൻ അംഗം വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൂരിഭാഗം സംഭവങ്ങളിലും ഇരകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവരാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എന്‍ഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി മതം മാറാന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോഴിക്കോട് പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നഗരത്തിലെ കോച്ചിങ് സെന്ററില്‍ വിദ്യാര്‍ത്ഥികളായ ജാസിമും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു. ജൂലൈ ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നോടെ പെണ്‍കുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അവിചാരിതമെന്നോണം അവിടെയെത്തിയ മുഹമ്മദ് ജാസിം പെണ്‍കുട്ടിക്കു ജ്യൂസ് നല്‍കി. ജ്യൂസ് കഴിച്ചു പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് പാര്‍ക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന ഭീഷണി മുഴുക്കി പെണ്‍കുട്ടിയെ ജാസിം നിരന്തരം മാനസിക സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. ഇതിനു പുറമേയാണ് മതം മാറാന്‍ ശക്തമായ സമ്മര്‍ദ്ദം നടത്തിയത്. പുറത്തു വിവരം പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ പെണ്‍കുട്ടി താമസിച്ചു കൊണ്ടിരിന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഹോസ്റ്റലില്‍നിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ നേതൃത്വത്തില്‍ സംഘം ശ്രമിച്ചു. ഇതിന്റെ വീഡിയോ ക്ലിപ്പിങ് ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്.
ഇതെല്ലാം വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പൊലീസില്‍ പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്കു കൈമാറുകയും മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാല്‍, കേസില്‍ തുടര്‍നടപടി ഉണ്ടായില്ല.
ഡല്‍ഹിയിലെ മലയാളിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖിയെന്നയാള്‍ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.പെണ്‍കുട്ടിയെ ഐഎസ്സില്‍ ചേര്‍ക്കുമെന്ന് രക്ഷിതാക്കള്‍ക്ക് ഭയക്കുന്നതായി കുര്യന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ പരിശോധിക്കുമ്ബോള്‍ ഭയത്തിന് അടിസ്ഥാനമുണ്ട്. കേരളത്തില്‍നിന്നും ആദ്യം ഐഎസില്‍ ചേര്‍ന്ന 21 പേരില്‍ അഞ്ച് പേര്‍ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണ്.
പ്രണയ മതംമാറ്റ ഭീകരത ചെറുക്കുന്നതിനായി കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) പ്രചാരണവും ബോധവത്കരണവും ആരംഭിച്ചിരുന്നു. 2005 മുതല്‍ 2012 വരെ നാലായിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റിയതായി കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.