play-sharp-fill
തിരുനക്കര ക്ഷേത്രത്തിനുള്ളിൽ മാലിന്യങ്ങൾ: ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്; ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും കുറ്റക്കാർ; ക്ഷേത്രമുറ്റത്ത് പ്രതിഷേധ പ്രാർത്ഥന നടത്താനൊരുങ്ങി ഭക്തർ

തിരുനക്കര ക്ഷേത്രത്തിനുള്ളിൽ മാലിന്യങ്ങൾ: ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്; ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും കുറ്റക്കാർ; ക്ഷേത്രമുറ്റത്ത് പ്രതിഷേധ പ്രാർത്ഥന നടത്താനൊരുങ്ങി ഭക്തർ

സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിനുള്ളിൽ വൻതോതിൽ മാലിന്യങ്ങൾ കുന്ന് കൂട്ടിയിട്ട സംഭവത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ഏറ്റെടുത്ത് ഭക്തജനങ്ങൾ. പ്രതിദിനം ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന മഹാദേവക്ഷേത്രത്തിന്റെ മുറ്റത്താണ് മാലിന്യങ്ങൾ കുന്ന് കൂടിക്കിടക്കുന്നത്. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം ടൺകണക്കിന് മാലിന്യമാണ് ഇത്തരത്തിൽ കൂടിക്കിടക്കുന്നത്. ഇതു സംബന്ധിച്ചു തിങ്കളാഴ്ച തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഭക്തജനങ്ങൾ പ്രതിഷേധ നാമജപം സംഘടിപ്പിച്ച് ദേവസ്വം ബോർഡിനും ക്ഷേത്ര ഉപദേശക സമിതിയ്ക്കും എതിരെ രംഗത്തിറങ്ങാനൊരുങ്ങുന്നത്.
വിശുദ്ധിയോടെ സാധാരണക്കാരായ നൂറുകണക്കിന് ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രത്തിനുള്ളിൽ അതിഗുരുതരമായ രീതിയിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. ക്ഷേത്രത്തിൽ ദിവസവും എത്തുന്ന ഭക്തജനങ്ങൾ അടക്കമുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാലിന്യം നീക്കം ചെയ്യാൻ ഇതുവരെയും ക്ഷേത്രം അധികൃതർ തയ്യാറായിട്ടില്ല. മാലിന്യം നീക്കം ചെയ്യുന്നതിനായി ജീവനക്കാരും, ഇത് സംസ്‌കരിക്കുന്നതിനായി മാലിന്യ സംസ്‌കരണ പ്ലാന്റും ക്ഷേത്രത്തിനുള്ളിൽ തന്നെ ഉണ്ട്. എന്നാൽ, ഇതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ഇവർ ഇനിയും തയ്യാറാകുന്നില്ല. ജീവനക്കാരെ കൃത്യമായി ഉപയോഗിക്കാനോ മാലിന്യം സംസ്‌കരിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനോ പോലും അധികൃതർക്ക് പലപ്പോഴും സാധിക്കുന്നില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് ഭക്തജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മാലിന്യ സംസ്‌കരിച്ചില്ലെങ്കിൽ ക്ഷേത്രത്തിനുള്ളിൽ പ്രതിഷേധ നാമജപം സംഘടിപ്പിക്കുന്നതിനാണ് ഭക്തജനങ്ങൾ ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ പ്രതിഷേധം സംഘടിപ്പിച്ചേയ്ക്കും.