ചെളികയറി മൂന്നു വാൽവുകളിൽ ഒന്ന് പൂർണമായും അടഞ്ഞു: ടൗണിലേയ്ക്ക് വെള്ളം എത്തിക്കാനാവാതെ വാട്ടർ അതോറിറ്റി; ചൊവ്വ മുതൽ 25 വരെ നഗരത്തിൽ വെള്ളംമുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: പമ്പ് ഹൗസിലേയ്ക്കുള്ള വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിൽ ചെളിയും പ്ലാസ്റ്റിക്കും അടിഞ്ഞു കൂടിയതോടെ ജല വിതരണത്തിൽ വൻ തിരിച്ചടി. നഗരത്തിലേയ്ക്കുള്ള ജല വിതരണം ഭാഗീകമായി മുടങ്ങിയേക്കും. ഇന്നലെ മുതൽ 25 വരെ ജല വിതരണത്തിൽ തടസം നേരിടുമെന്ന് ജല അതോറിറ്റി അറിയിച്ചു.
വാട്ടർ അതോറിറ്റിയുടെ തിരുവഞ്ചൂർ പമ്പ് ഹൗസിലെ മൂന്ന് പൈപ്പ് ലൈനുകളിൽ ഒന്നിലാണ് ചെളിയും , പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ ചെറിയ കിണറ്റിൽ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിലേയ്ക്കാണ് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നത്.
ഈ മാലിന്യങ്ങൾ അടിഞ്ഞൂ കൂടിയത് നീക്കം ചെയ്യുന്നതിനാൽ നിലവിൽ വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ഇതിനാൽ പമ്പിങ് ജോലികൾ നടക്കുന്നത്. അതുകൊണ്ടു തന്നെ ജല വിതരണം ഭാഗീകമായി തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

Third Eye News Live
0