play-sharp-fill
കോട്ടയം ഡോഗ് സ്‌ക്വാഡിലെ സീനിയർ: കാഴ്ചയിൽ തന്നെ ഭീകരൻ; റാംബോ വിടവാങ്ങുന്നതോടെ ഒഴിയുന്നത് കോട്ടയത്തെ ഡോഗ് സ്‌ക്വാഡിലെ സിംഹത്തിന്റെ സിംഹാസനം..!

കോട്ടയം ഡോഗ് സ്‌ക്വാഡിലെ സീനിയർ: കാഴ്ചയിൽ തന്നെ ഭീകരൻ; റാംബോ വിടവാങ്ങുന്നതോടെ ഒഴിയുന്നത് കോട്ടയത്തെ ഡോഗ് സ്‌ക്വാഡിലെ സിംഹത്തിന്റെ സിംഹാസനം..!

തേർഡ് ഐ ബ്യൂറോ
കോട്ടയം: കാഴചയിൽ തന്നെ ഒരു സിംഹത്തിന്റെ രൂപം. ഒറ്റ നോട്ടം കൊണ്ട് ഏതൊരുകുറ്റവാളിയെയും ഭയപ്പെടുത്തും. ഇത് റാംബോ..! കോട്ടയം ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സിംഹക്കരുത്തനായ റാംബോ വിടവാങ്ങുമ്പോൾ മാഞ്ഞു പോകുന്നത് കേരള പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഒരു കാലഘട്ടമാണ്. 2009 മുതൽ 2019 വരെ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിനെ അടക്കിഭരിച്ച ഭീകരൻ റാംബോയുടെ അന്ത്യമുണ്ടായത് തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു. ബോംബും മറ്റ് സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടു പിടിക്കുന്നതിൽ പരിശീലനം ലഭിച്ച ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയായിരുന്നു റാംബോ.

2009 ൽ കേരള പൊലീസ് സേനയുടെ ഭാഗമായ റാംബോയ്ക്ക് 11 വയസായിരുന്നു. കെന്നൽ ക്ലബ് പൊലീസിന്റെ ശ്വാന സേനയ്ക്ക് വിട്ടു നൽകിയ റാംബോ 2009 മാർച്ച് മൂന്നിനാണ് ജനിച്ചത്. പൊലീസിൽ എത്തിയ ശേഷം തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ റാംബോ അച്ചടക്കമുള്ള മിടുക്കനായി മാറി. പിന്നീട്, കോട്ടയം പൊലീസിൽ റാംബോയുടെ നാളുകളായിരുന്നു. ഹാൻഡർമാരായ റോഷനും, സജീവനും ചേർന്ന് കൈപിടിച്ച് നടത്തുക കൂടി ചെയ്തതോടെ റാംബോ ജില്ലയിലെ ഒന്നാം നമ്പർ നായയായി മാറി. സംസ്ഥാന പൊലീസിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള നായ്ക്കളിൽ ഒന്നാം സ്ഥാനത്തായിരുന്നു റാംബോ. . മണം പിടിച്ച് ബോംബും, സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിൽ അതിവിദഗ്ധനായിരുന്നു റാംബോ. റെയിൽവേ സ്റ്റേഷനിലും, വിവിഐപി സന്ദർശന സന്ദലങ്ങളിലും ബോംബ് ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളിലും പരിശോധന നടത്താൻ റാംബോയെയാണ് അയച്ചിരുന്നത്. പിറവത്ത് റെയിൽവേ ട്രാക്കിൽ നിന്നും ബോംബ് കണ്ടെത്തിയത് റാംബോ ആയിരുന്നു. അന്ന് വൻ അപകടമാണ് ഇത് മൂലം ഒഴിവായത്. പ്രായത്തിന്റെ അസ്വസ്ഥതമൂലം സർവീസിൽ നിന്നും റാംബോ മാറി നിൽക്കുകയായിരുന്നു.
റാംബോയോടുള്ള അന്തിമോപചാരത്തിന്റെ ഭാഗമായി രാവിലെ ഭൗതികദേഹം രാവിലെ പത്തിന് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
ജില്ലാ ഡോഗ് സ്‌ക്വാഡിൽ നിലവിൽ ആറ് നായ്ക്കളാണ് ഉള്ളത്. എ.ആർ ക്യാമ്പിൽ  ലാബ്രഡോർനായ്ക്കളായ ട്രാക്കർ നായ ജിൽ, സ്നിഫർ ഇനത്തിൽപ്പെട്ട റീന, ബെയ്ലി, നർക്കോട്ടിക് സ്നിഫർ നായ ഡോൺ എന്നിവരും, പാലാ യൂണിറ്റിൽ  ലാബ്രഡോർ നായ്ക്കളായ ട്രാക്കർ ഡോഗ് രവിയും, സ്നിഫർ ഡോഗ് ജൂലിയുമാണ് ഉള്ളത്.