play-sharp-fill
പാലായിൽ വോട്ട് മറിച്ചു: ബിജെപിയിൽ വൻ പൊട്ടിത്തെറി; ബിനു പുളിക്കക്കണ്ടം ബിജെപിയ്ക്ക് പുറത്തേയ്ക്ക്; തോൽവി ഉറപ്പിച്ച് ബിജെപി സ്ഥാനാർത്ഥി എൻ.ഹരി

പാലായിൽ വോട്ട് മറിച്ചു: ബിജെപിയിൽ വൻ പൊട്ടിത്തെറി; ബിനു പുളിക്കക്കണ്ടം ബിജെപിയ്ക്ക് പുറത്തേയ്ക്ക്; തോൽവി ഉറപ്പിച്ച് ബിജെപി സ്ഥാനാർത്ഥി എൻ.ഹരി

സ്വന്തം ലേഖകൻ
പാലാ: വോട്ടെടുപ്പ് പൂർത്തിയായ ദിവസം തന്നെ ബിജെപിയിൽ വൻ പൊട്ടിത്തെറി. വോട്ടെടുപ്പ് പൂർത്തിയായി അരമണിക്കൂറാകും മുൻപ് തന്നെ പാലാ നിയോജക മണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി സസ്‌പെന്റ് ചെയ്തത്. എന്നാൽ, എൻ.സി.പി നേതാവും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി.കാപ്പന് വോട്ട് മറിച്ചതിനെ തുടർന്നാണ് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിനെതിരെ വോട്ട് മറിച്ചതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ബിനു പുളിക്കക്കണ്ടം സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ ഇടപെടലിനൊടുവിൽ എൻ.ഹരി സീറ്റ് തട്ടിയെടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പത്തു ദിവസം മുൻപ് തന്നെ ബിനുപുളിക്കക്കണ്ടം പാർട്ടിയിൽ നിന്നും സ്ഥാനങ്ങൾ രാജി വച്ച കത്ത് ജില്ലാ പ്രസിഡന്റിന് നൽകിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിയുന്നതിനു ശേഷം വാർത്ത പുറത്ത് വിടാനായി ബിജെപി മാറ്റി വച്ചിരിക്കുകയായിരുന്നു.
ഇതിനിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോമിന് വോട്ട് മറിക്കാൻ ബിജെപി തീരുമാനിച്ചതായുള്ള ആരോപണവുമായി എൻ.സി.പി സ്ഥാനാർത്ഥി മാണി സി.കാപ്പൻ രംഗത്ത് എത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ ബിജെപിയ്ക്കുള്ളിലുണ്ടായിരിക്കുന്ന പൊട്ടിത്തെറി. ബിജെപിയിലെ ഒരു വിഭാഗം ജോസ് ടോമിന് വോട്ടുമറിക്കാൻ തീരുമാനിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിനെ എതിർത്താണ് പാലാ നഗരസഭ കൗൺസിലർ കൂടിയായ ബിനു പുളിക്കക്കണ്ടം രംഗത്ത് എത്തിയിരുന്നു. ഇതാണ് ഇപ്പോൾ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.